ADVERTISEMENT

പരാതി പരിഹാരത്തിന് ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മാതൃകയില്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) ഓംബുഡ്‌സ്മാനെ നിയമിക്കുന്നു. ഇതോടെ നാഷണല്‍ പെന്‍ഷന്‍ സ്‌കീം, അഡല്‍ പെന്‍ഷന്‍ യോജന തുടങ്ങിയവയിലെ അംഗങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ പരിഹാരത്തിന് നിയമ വേദിയായി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം.

എന്‍ പി എസ്, എ പി വൈ, പോലെ പി എഫ് ആര്‍ ഡി എ യുടെ നിയന്ത്രണത്തിലുള്ള ഏത് പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളും ഇവിടെ തീര്‍പ്പാക്കും. ഇതിന്റെ ഭാഗമായി എന്‍ പി എസ്, എ പി വൈ സ്‌കീമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും സന്ദര്‍ശകര്‍ക്ക് വ്യക്തമായി കാണാവുന്ന തരത്തില്‍ ഓംബുഡ്‌സ്മാന്റെ അഡ്രസും പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രദര്‍ശിപ്പിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പെന്‍ഷന്‍ പരാതികള്‍ അയക്കുന്നതിനുളള മേല്‍വിലാസം:

ദി ഓംബുഡ്‌സ്മാന്‍, ദി ഓഫീസ് ഓഫ് ഓംബുഡ്‌സ്മാന്‍, പി എഫ് ആര്‍ ഡി എ, പ്ലോട്ട് നമ്പര്‍-14 എ, ഛത്രപതി ശിവജി ഭവന്‍, ക്യുത്തബ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ന്യൂഡല്‍ഹി-110016

ഇ മെയില്‍- ombudsman@pfrda.org.in  ഫോണ്‍: 011-26517507

English Summary : PFRDA also appoints Ombudsman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com