ADVERTISEMENT

സ്വാഭാവിക മൂല്യവര്‍ധനയ്ക്ക് പുറമേ നിക്ഷേപകര്‍ക്ക് രണ്ടര ശതമാനം പലിശ ഉറപ്പാക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ സെപ്തംബർ നാലു വരെ നിക്ഷേപിക്കാം. നടപ്പ് സാമ്പത്തിക വർഷം ഇതിനുള്ള അവസാന അവസരമാണിത്. ഒരു ഗ്രാം സ്വര്‍ണം സബ്സ്‌ക്രൈബ് ചെയ്യുന്നതിന് 5117 രൂപയാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ സീരിസില്‍ ഇത് 5334 രൂപയായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾല 217   രൂപ കുറവാണിത്. ഓണ്‍ലൈനായിട്ടാണ് വാങ്ങുന്നതെങ്കിൽ ഒരു ഗ്രാമിന് 50 രൂപ നിരക്കില്‍ കുറവ് ലഭിക്കും. സ്വര്‍ണ വിലയില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് ബന്ധപ്പെട്ട കോണുകളില്‍ നിന്നുള്ള പ്രവചനം.കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്.  ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.

എങ്ങനെ വാങ്ങാം

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്സേഞ്ച്, മുംബൈ സ്റ്റോക് എക്സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുമ്പോള്‍ വ്യക്തമായ ഫോം ബി യിലുള്ള റിസീറ്റ് നല്‍കും.

English Summary : One More Day to Invest in Sovereign Gold Bond 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com