പി എഫ് പലിശ വരുമാനം ഏഴ് വര്‍ഷത്തെ താഴ്ന്ന നിരക്കിൽ

HIGHLIGHTS
  • 8.5 ശതമാനം പലിശ രണ്ട് ഗഡുക്കളായിട്ടാണ് നൽകുക
interest-rate
SHARE

 2019-20 സാമ്പത്തിക വര്‍ഷത്തിലെ പി എഫ് പലിശ 8.5 ശതമാനം. രണ്ട് ഘട്ടമായി അംഗങ്ങളുടെ അക്കൗണ്ടിലേക്ക് പലിശ വരവ് വയ്ക്കും.  കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഇതില്‍ ആദ്യഘട്ടമായി 8.15 ശതമാനം അംഗങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറും. ബാക്കി .35 ശതമാനം ഡിസംബറിലാകും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക എന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒാര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

പലിശ രണ്ട് ഘട്ടം

പി എഫ് അക്കൗണ്ടിലെ ചില നിക്ഷേപങ്ങള്‍ക്ക്  പ്രതീക്ഷിച്ച  നേട്ടം കൈമാറാന്‍ സാധിക്കാത്തതാണ് രണ്ട് ഘട്ടമായി പലിശ നല്‍കാന്‍ കാരണമെന്ന് ഇ പി എഫ് ഒ വക്താവ് വ്യക്തമാക്കി. 8.5 ശതമാനം പലിശ നല്‍കിയതിന് ശേഷം 700 കോടി രൂപയാണ് മിച്ചം വരിക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 349 കോടി രൂപയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര വരുമാനം ലഭിച്ചില്ല. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ് വാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതനുസരിച്ച്  എക്‌സേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ 2019 സെപ്റ്റംബര്‍ വരെ 86,966 കോടി രൂപ ഇ പി എഫ് ഒ നിക്ഷേപിച്ചിട്ടുണ്ട്. 

മാര്‍ച്ചില്‍ 8.5 ശതമാനം പലിശ അംഗങ്ങള്‍ക്ക് ഇ പി എഫ് ഒ വാഗ്ദാനം ചെയ്തിരുന്നു. ഇതാകട്ടെ കഴിഞ്ഞ ഏഴു വര്‍ഷത്തെ കുറവ് പലിശയാണ്. 2018-19 ല്‍ ഇ പി എഫ് ഒ അംഗങ്ങള്‍ക്ക് നല്‍കിയത് 8.65 ശതമാനം പലിശയാണ്. മുമ്പ് 8.5 ശതമാനം പലിശ നല്‍കിയത് 2012-13 സാമ്പത്തിക വര്‍ഷത്തിലായിരുന്നു.

English Summary  EPF Interest Rate is Seven Years Low

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA