ADVERTISEMENT

അഡല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാണോ നിങ്ങള്‍? കേന്ദ്രസര്‍ക്കാരിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നില്ലേ?

വിഷമിക്കേണ്ട. ഇതിന് പരിഹാരമായി  പെന്‍ഷന്‍ റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി നടപടിയെടുക്കുന്നു. ഇനി മുതല്‍ പദ്ധതിയുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ബാങ്കില്‍ പ്രദര്‍ശിപ്പിക്കും.

പ്രദര്‍ശിപ്പിക്കണം

അസംഘടിത മേഖലയിലുള്ളവര്‍ക്കുള്ള ഈ പെന്‍ഷന്‍ പദ്ധതിയില്‍ പ്രവേശനം ലഭിക്കുന്നത് ബാങ്കുകളിലൂടെയാണ്. എന്നാല്‍ ബാങ്കുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് അതോറിറ്റി ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചത്. കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ പുതിയ ആളുകള്‍ക്ക്് പദ്ധതിയില്‍ ചേരാനാവുന്നില്ല. മാത്രമല്ല കോവിഡുമായി ബന്ധപ്പെട്ട്  പലര്‍ക്കും തുടര്‍ച്ചയായി പദ്ധതിയില്‍ പണമടയ്ക്കാനും കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ സംശയങ്ങളൊന്നും ബാങ്കുകള്‍ തീര്‍ത്തു നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് അഡല്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ ബാങ്കില്‍ വ്യക്തമായി കാണുന്ന വിധം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

മറ്റ് പെന്‍ഷന്‍ പദ്ധതികളെ പോലെയല്ല അഡല്‍ പെന്‍ഷന്‍ യോജന. ബാങ്കുകളിലൂടെയാണ് ഇതില്‍ അംഗമാകുന്നത്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ ഇത് നിരുത്സാഹപ്പെടുത്തിയാല്‍ പദ്ധതി ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല.

പെന്‍ഷന്‍ അക്കൗണ്ട് തുറക്കല്‍, ഗുണഭോക്താക്കളുടെ വിശദവിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍, പെൻഷന്‍ ഫണ്ട് നിലവിലുള്ളതില്‍ നിന്ന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യല്‍, പണം പിന്‍വലിക്കല്‍ ഇങ്ങനെ എല്ലാത്തരം സേവനങ്ങളിലും ബാങ്കുകള്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം നല്‍കുന്നതെന്ന് പി എഫ് ആര്‍ ഡി എ വ്യക്തമാക്കുന്നു.

60 വയസിന് ശേഷം മാസപെൻഷൻ

18 നും 40 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും അഡല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകാം. അടയ്ക്കുന്ന വിഹിതമനുസരിച്ച് 60 വയസിന് ശേഷം 1000 മുതല്‍ 5000 രൂപ വരെ മാസപെന്‍ഷന്‍ ലഭിക്കുന്നതാണ്് പദ്ധതി.ലോക്ഡൗൺ മൂലം മുടങ്ങിയ തിരിച്ചടവ് വിഹിതം ഉൾപ്പെടുത്തി അക്കൗണ്ട് ‌പുനക്രമീകരിക്കുന്നതിനും മുടങ്ങിപ്പോയ വിഹിതം അടയ്‌ക്കുന്നതിനും വരിക്കാര്‍ക്ക്‌ സെപ്‌റ്റംബര്‍ 30 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്‌. സെപ്‌റ്റംബര്‍ 30ന്‌ അകം മുടങ്ങിയ വിഹിതം അടയ്‌ക്കാനും അക്കൗണ്ട്‌ ക്രമീകരിക്കാനും കഴിയാത്തവര്‍ പിഴ നല്‍കേണ്ടി വരും.

English Summary : Details of Adal Pension Yojana will get from Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com