ADVERTISEMENT

ഒരുമിച്ച് എടുക്കുന്ന ഭവന വായ്പയില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും എത്ര വീതം ആദായ നികുതി ഇളവ് ലഭിക്കും? ഇത് സംബന്ധിച്ച് നിരവധി തെറ്റിധാരണകളാണ് നിലനില്‍ക്കുന്നത്.

വീട് എന്നത് എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്‌നമാണ്. ശമ്പളവരുമാനക്കാരായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഭവന വായ്പ എടുക്കുന്നതും പതിവാണ്. ഏറ്റവും കൂടുതല്‍ ആദായ നികുതി ഇളവ് ലഭിക്കുന്ന ഏക വായ്പയാണ് ഭവന വായ്പ. മുതലിലേക്കുള്ള തിരിച്ചടവിന്  80 സി യിലും പലിശയടവില്‍ രണ്ട് ലക്ഷം രൂപവരെ 80 സി അല്ലാതെയും ആദായ നികുതി ഇളവ്  ലഭിക്കും. ഈ ഇളവുകള്‍ ജോയിന്റായി വായ്പ എടുത്ത ഭാര്യയ്ക്കും ഭര്‍ത്താവിനും ലഭിക്കുമോ. രണ്ട് പേര്‍ക്കും ലഭിക്കില്ലെങ്കില്‍ ഭാര്യയ്ക്ക് എത്ര വീതവും ഭര്‍ത്താവിന് എത്ര വീതവും കിട്ടും. ഇത്തരത്തിൽ ഇതുമായി ബന്ധപ്പട്ട് നിരവധി സംശയങ്ങളാണ് നികുതി ദായകര്‍ക്ക്്. ജോയിന്റായി എടുക്കുന്ന ഭവനവായ്പയുമായി ബന്ധപ്പെട്ട് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

∙രണ്ട് പേര്‍ക്കും വായ്പ എടുത്ത് വാങ്ങുന്ന അല്ലെങ്കില്‍ നിര്‍മിക്കുന്ന വീടിന്റെ ഉടമസ്ഥതയില്‍ അവകാശം ഉണ്ടായിരിക്കണം. വായ്പ രണ്ട് പേരും കൂടി എടുത്ത് നിര്‍മിക്കുന്ന വീടിന്റെ ഉടമസ്ഥതയില്‍ ഭാര്യയ്ക്ക് അവകാശം ഇല്ലെങ്കില്‍ ആദായ നികുതി ഇളവ് ഭാര്യയ്ക്ക് ലഭിക്കില്ല. അതായത് വീട് രജിസ്റ്റര്‍ ചെയ്യുന്നത് ഒരാളുടെ പേരില്‍ മാത്രമാണ് എങ്കില്‍ രണ്ടാമത്തെ ആള്‍ക്ക് നികുതി ഇളവ് ലഭിക്കില്ല.

∙വീടിന്റെ ഉടമസ്ഥത രണ്ട് പേര്‍ക്കുമുണ്ട്. പക്ഷേ വായ്പ ഒരാളുടെ പേരിലാണ്. എങ്കില്‍ രണ്ട് പേര്‍ക്കും നികുതി ഇളവ് ലഭിക്കുമോ എന്ന് പലര്‍ക്കും ആശയക്കുഴപ്പമാണ്. ഭാവന വായ്പ എടുത്തിരിക്കുന്നതും രണ്ട് പേരും കൂടി ചേര്‍ന്നായിരിക്കണം. അല്ലെങ്കില്‍ നികുതി ഇളവ് ലഭിക്കില്ല. 

∙ഭവന വായ്പയില്‍ ലഭ്യമാകുന്ന ആദായ നികുതി ഇളവ് രണ്ട് പേര്‍ക്കും മുഴുവനായി ലഭിക്കില്ല. വീടിന്റെ ഉടമസ്ഥതയില്‍ എത്രമാത്രം അവകാശമാണോ അതിനനുസരിച്ച് ആദായ നികുതി ഇളവും ഭാഗിച്ച എടുക്കണം. വീടിന്റെ ഉടമസ്ഥതയില്‍ രണ്ട് പേര്‍ക്കും തുല്യ അവകാശം ആണെങ്കില്‍ നികുതി ഇളവും തുല്യമായി ഭാഗിച്ച് എടുക്കാം. ഉദാഹരണത്തിന് പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെയുള്ള പലിശയടവിനാണ് നികുതി ഇളവ്. അത്രയും തുക പലിശയടവായി നല്‍കിയിട്ടുണ്ട് എങ്കില്‍ ഭാര്യയ്ക്ക് ഒരു ലക്ഷവും ഭര്‍ത്താവിന് ഒരു ലക്ഷവും ക്ലെയിം ചെയ്ത് നികുതി ഇളവ് നേടാം.

∙വീടിന്റെ ഉടമസ്ഥതയില്‍ തുല്യപങ്കാളിത്തവും വായ്പ ജോയിന്റായിട്ടാണ് എടുത്തതുമെങ്കില്‍ പലിശയടവ്, മുതലടവ് എന്നിവയുടെ പകുതി മാത്രമേ ഒരാള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയൂ. ഭാര്യയ്ക്ക് നികുതി ഇളവ് ആവശ്യമില്ലെങ്കില്‍ ആ തുകകൂടി ഭര്‍ത്താവിന് ക്ലെയിം ചെയ്യാന്‍ കഴിയില്ല.

∙ഒരാള്‍ മാത്രമേ തിരിച്ചടവിന് പണം മുടക്കുന്നുള്ളൂ എങ്കില്‍ ഇളവ് പൂര്‍ണമായും അയാള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുമോ? സഹവായ്പക്കാരനില്‍ നിന്ന് നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം ക്ലെയിം ചെയ്യാം.

(ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Things to know for Income Tax Benefits of Joint Home Loan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com