ADVERTISEMENT

ആറ് കോടി ഇ പി എഫ് അക്കൗണ്ടുകളിലേക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഡിസംബര്‍ മാസം അവസാനത്തോടെ പലിശ നിക്ഷേപിക്കും. ഇ പി എഫ്  2019-20 വര്‍ഷത്തെ പലിശയാണ് ഇങ്ങനെ ഒറ്റയടിക്ക് നിക്ഷേപിക്കുക. 8.5 ശതമാനമാണ് പലിശ കണക്കാക്കിയിരിക്കുന്നത്. നേരത്തേ സെപ്റ്റംബറില്‍ പലിശ രണ്ട് തവണയായി അക്കൗണ്ടിലേക്ക് കൈമാറാനായിരുന്നു ഇ പി എഫ് ഒ ട്രസ്റ്റിന്റെ തീരുമാനം. എന്നാല്‍ തുക ഒറ്റയടിക്ക് കൈമാറുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ധനമന്ത്രാലയത്തിന്റെ അനുമതി ചോദിച്ച് കത്തയച്ചു.  പലിശയില്‍ കുറവുണ്ടാകുമെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും  കോവിഡ് സൃഷ്ടിച്ച് അസമാന്യ സാഹചര്യം കണക്കിലെടുത്ത് പലിശ 8.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. രാജ്യത്തെ ആറ് കോടി വരുന്ന ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലേക്ക് ഈ തുക കൈമാറും.

English Summary : One Time Settlement for EPF Interest

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com