ADVERTISEMENT

സ്വർണ വില പവന് തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നു. പവന് 320 രൂപ ഉയർന്ന് 37,440 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ഗ്രാമിന് 40 രൂപ ഉയർന്ന് 4680 രൂപയായിട്ടുണ്ട്. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ആഭ്യന്തര വിപണിയിലും വില മുന്നേറുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര വിപണിയിൽ 1500 ലേറെ രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ ഒന്നര ശതമാനത്തോളം നേട്ടത്തോടെ ഔൺസിന് 1850 ഡോളറിന് മുകളിലേക്കുയർന്ന സ്വർണവില 1900 ഡോളറിലേക്കാണ് പോകുന്നത്. കോവിഡ് രോഗവ്യാപനവും, അമേരിക്കൻ സ്റ്റിമുലസ് അനിശ്ചിതത്വവും സ്വർണനിക്ഷേപങ്ങൾക്ക് ആകർഷണീയത നൽകിയതാണ് വില വർധനയ്ക്കു കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കൻ സാമ്പത്തിക ഉത്തേജക പാക്കേജ് തീരുമാനമാകുന്നതോടെ സ്വർണത്തിന്റെ പ്രഭ മങ്ങുമെന്നും  രാജ്യാന്തര വിപണിയിൽ 100 ഡോളറിന്റെയെങ്കിലും തിരുത്തൽ ഉണ്ടായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary : Gold Price Today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com