ADVERTISEMENT

സംസ്ഥാനത്ത് ചൊവാഴ്ച സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,670 രൂപയും പവന് 320 കുറഞ്ഞ് 37,360 രൂപയുമാണ് ചൊവാഴ്ചത്തെ നിരക്ക്. സ്വർണ വിലയിൽ തിങ്കളാഴ്ച വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. 

ഉത്സവ സീസൺ ആയതിനാൽ സ്വർണ വിലയിലെ ഇടിവ് വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നു ആഭരണ വ്യാപാരികൾ പറയുന്നു. അതേ സമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയുടെ ചുവടു പിടിച്ചാണ് സ്വർണ വിലയിലും ചാഞ്ചാട്ടം ഉണ്ടാകുന്നത്. സ്വർണ വിപണിയിൽ മുന്നേറ്റ സാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com