ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുതിപ്പ് തുടരുന്നു. പവന് 320 രൂപ വർധിച്ച്  38,400 രൂപയും ഗ്രാമിന് 40 രൂപ വർധിച്ച് 4,800 രൂപയും ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. വെള്ളി ഗ്രാമിന് 74 രൂപ. കോവിഡിന്റെ സാഹചര്യം തുടരുന്നു എങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുന്നേറിയ സ്വർണവില 2021ലും മികച്ച മുന്നേറ്റം നേടുമെന്ന് തന്നെയാണ്  വിപണിയിലെ വിദഗ്ധരുടെ പ്രതീക്ഷ. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ആഭ്യന്തര വിപണിയിലും മുന്നേറ്റം. അതേ സമയം സംസ്ഥാനത്ത് ഉത്സവ സീസൺ തുടരുന്നതിനാൽ വില ഇനിയും ഉയർന്നേക്കാമെന്നാണ്  സ്വർണ വ്യാപാരികളുടെ പ്രതീക്ഷ.

പുത്തൻ വൈറസുകളുടെയും, അമേരിക്കൻ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയും പിന്തുണയിൽ ഇന്നലെ സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 50 ഡോളറിനടുത്ത് മുന്നേറ്റം നേടി. ഇനി ഔൺസിന് 2080 ഡോളർ വരെ സ്വർണത്തിന് തടസങ്ങളില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വാക്സിൻ വികസനത്തിൽ ഇനി വരാനിടയുള്ള വീഴ്ചകളും സ്വർണത്തിന് വൻ കുതിപ്പ് നൽകുമെന്ന് കരുതുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com