സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണ വില ഇടിഞ്ഞു. പവന് 320 കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 70 രൂപ. പുതുവർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച സ്വർണത്തിന് വിലയിടിഞ്ഞ് 1,900 ഡോളറിന് താഴേക്കു പോയി. വീണ്ടും 2000 ഡോളറിന് മുകളിലേയ്ക്ക താമസിയാതെ എത്തുമെന്ന് വിദഗ്ധർ കരുതുന്നത്.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണം എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകുന്ന സ്വര്‍ണ വിപണിയില്‍ തിങ്കളാഴ്ച മാത്രം ഇടിഞ്ഞത് പവന് 320 രൂപയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണ വില ഉയര്‍ന്ന നിലയിലായിരുന്നു. പുതുവത്സര ദിനത്തില്‍ ഇന്നത്തെ അപേക്ഷിച്ച് 720 രൂപ ഉയർന്ന് 37,440 രൂപയായിരുന്നു പവന് വില. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ 1,000 രൂപ വര്‍ധിച്ചു. എന്നാല്‍ വ്യാഴാഴ്ച വിലയില്‍ 400 രൂപയുടെ താഴ്ചയുണ്ടായി. കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറായതടക്കമുള്ള ആഭ്യന്തര, രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണ വിലയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്.
അമേരിക്കന്‍ രാഷ്്ട്രീയ അനിശ്ചിതത്വങ്ങളൊതുങ്ങിയതും സ്വർണത്തെ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം സമ്പദ് വ്യവസ്ഥകളും ജനുവരിയില്‍ തന്നെ വാക്‌സിനേഷന്‍ നടപടികള്‍ ശക്തമാക്കും. ഇതോടെ വിപണിയിലെ അനിശ്ചിതത്വത്തിനും പ്രതിസന്ധിയ്ക്കും അയവു വരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് വിനയാകുന്നത്. കൂടുതല്‍ സുരക്ഷിതമായ നിക്ഷേപ സാധ്യതകള്‍ തുറന്നു വരുമെന്ന് പ്രതീക്ഷയാണ് ഇപ്പോള്‍ വിപണികളെ നയിക്കുന്നത്.ഇന്ത്യയിലടക്കമുള്ള സ്വർണ നിക്ഷേപ നിയന്ത്രണ നിയമ നിർമാണങ്ങളും സ്വർണത്തിന് വൻ തിരുത്തൽ നൽകി. 1830 ഡോളറാണ് സ്വർണത്തിന്റെ ഇപ്പോഴത്തെ പിന്തുണ മേഖല.
English Summary : Gold Price Today