കേരളത്തില്‍ സ്വർണ വില മാറ്റമില്ലാതെ തുടർന്നു. പവന് 36,960 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഈ മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് ചൊവ്വാഴ്ച വില വർധിച്ചത്. മെച്ചപ്പെടുന്ന വിപണി സാഹചര്യങ്ങളും, വാക്സിൻ വിതരണവും സ്വർണത്തിൽ നിന്നും നിക്ഷേപങ്ങൾ താത്കാലികമായി പിൻവലിക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ സ്വർണ വിലയിലുള്ള ഓരോ ഇടിവും ദീർഘകാല നിക്ഷേപത്തിനുള്ള അവസരമാണ് നൽകുന്നത്.
English Summary : Gold Price Today in Kerala