സംസ്ഥാനത്ത് സ്വർണത്തിന് വീണ്ടും ഇടിവ്
Mail This Article
×
സ്വർണം പവന് 360 രൂപ കുറഞ്ഞ് 36,600 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 4,575 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. രാജ്യാന്തര തലത്തിൽ യുഎസ് ഡോളർ വീണ്ടും കരുത്താർജിക്കുന്നതും യു എസിൽ ബൈഡന്റെ നേതൃത്വത്തിൽ കൂടുതൽ സാമ്പത്തിക ഉത്തേജക നടപടികൾ കൈകൊള്ളുമെന്ന പ്രതീക്ഷയുമാണ് സ്വർണ്ണത്തിന്റെ തിളക്കത്തിന് മാറ്റ് കുറയ്ക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മിക്കരാജ്യങ്ങളും ഈ മാസം തന്നെ വാക്സിനേഷന് നടപടികള്‍ ശക്തമാക്കും. ഇതോടെ വിപണിയിലെ അനിശ്ചിതത്വത്തിനും പ്രതിസന്ധിയ്ക്കും അയവു വരുമെന്ന പ്രതീക്ഷയാണ് പ്രതിസന്ധികളിൽ പിടിച്ചു മുന്നേറുന്ന സ്വര്‍ണത്തിന് വിനയാകുന്നത്. ഇന്ത്യയിൽ സ്വർണ നിക്ഷേപ നിയന്ത്രണ നിയമ നിർമാണങ്ങള്‍ കൊണ്ടുവരുന്നതും സ്വർണത്തിന് അനിശ്ചിതത്വമേകുന്നു.
English Summary: Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.