ADVERTISEMENT

തുടർച്ചയായ മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം സ്വർണ വിപണിയിൽ നേരിയ ഉണർവ്. ഗ്രാമിന് 15 രൂപ കൂടി  4565 രൂപയും പവന് 120 കൂടി 36520 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ജനുവരിമാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം നടന്ന സ്വർണത്തിനാണ് ചൊവ്വാഴ്ച നേരിയ വർധന ഉണ്ടായത്.ജനുവരി 16 മുതൽ പവന് 36400 രൂപയും ഗ്രാമിന് 4550 രൂപയും ആയിരുന്നു സ്വ‍ർണ നിരക്ക്. ജനുവരി 5, 6 തീയതികളിൽ രേഖപ്പെടുത്തിയ 38400 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. അതായത് അതിനു ശേഷം ഇതു വരെ സ്വർണ വിലയിൽ പവന് 1880 രൂപയുടെ ഇടിവുണ്ടായി.

ഈ വർഷം ഇന്ത്യയിൽ സ്വർണ്ണ ആവശ്യം ഉയരുമെന്ന് ലോക ഗോൾഡ് കൗൺസിൽ പ്രതീക്ഷിക്കുന്നു.ഓഹരി വിപണിയുടെ വീഴ്ച്ചയുടെയും, അമേരിക്കൻ വിപണിയിലെ അവധിയുടെയും പശ്ചാത്തലത്തിൽ നിന്ന് ഇന്നലെ  നേരിയ നേട്ടമുണ്ടാക്കിയ സ്വർണത്തിന് പുതിയ ദിശാബോധം സ്വന്തമായി എന്ന് കരുതുന്നതായി വിദഗ്ദർ അഭിപ്രായപ്പെട്ടു.

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com