ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 15 രൂപ കൂടി 4580 രൂപയും പവന് 120 രൂപ കൂടി 36640 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം ചൊവ്വാഴ്ച സ്വർണ വിപണിയിൽ നേരിയ ഉണർവ് ഉണ്ടായത്. ഗ്രാമിന് 15 രൂപ കൂടി  4565 രൂപയും പവന് 120 കൂടി 36520 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത് . ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം നടന്ന സ്വർണത്തിനാണ് ചൊവ്വാഴ്ച നേരിയ വർധന ഉണ്ടായത്. ജനുവരി 16 മുതൽ പവന് 36400 രൂപയും ഗ്രാമിന് 4550 രൂപയും ആയിരുന്നു  സ്വ‍ർണ നിരക്ക്. ഈ വർഷം ഇന്ത്യയിൽ സ്വർണ ആവശ്യം ഉയരുമെന്ന് ലോക ഗോൾഡ് കൗൺസിൽ പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com