ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 80 രൂപ കുറഞ്ഞു 4515 രൂപയും പവന് 680 രൂപ കുറഞ്ഞു 36120 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.പവന്  36800 രൂപയും ഗ്രാമിന്  4600 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. അതേസമയം കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 7.5 ശതമാനമാക്കി കുറച്ചത് മൂലം രാജ്യത്ത് സ്വർണ വില കുറയും. നിലവിൽ 12.5% ആണ് നികുതി സ്വർണത്തിനു പുറമെ വെള്ളിയ്ക്കും ഇത് ബാധകമാകും.

കള്ളക്കടത്ത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പ്രഖ്യാപനം നിയമ വിരുദ്ധമായും രേഖകളില്ലാതെയുമുള്ള സ്വർണ്ണ വില്പനയ്ക്ക് പ്രതിരോധം സൃഷ്ടിക്കും.സർവേവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 സീരീസ് XI ഫെബ്രുവരി 1 ആരംഭിച്ചു. 2021 ഫെബ്രുവരി 05 വരെ സബ്സ്ക്രിപ്ഷനായി തുറക്കും. ബോണ്ടിന്റെ വില 4,912 രൂപയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

English Summary: Gold Price update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com