ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഗ്രാമിന് 60 രൂപ കൂടി 4465 രൂപയും പവന് 480 രൂപ കൂടി 35,720 രൂപയും ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപ. സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിലാണ് ഇന്ന് വർധനവ് ഉണ്ടായത്. പവന് 35240 രൂപയും ഗ്രാമിന് 4405 രൂപയ്ക്കുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ  സ്വർണ വ്യാപാരം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 7 മാസത്തിലേ ഏറ്റവും കുറഞ്ഞ വിലയായ 35000 രൂപയ്ക്ക്  വ്യാപാരം അവസാനിപ്പിച്ച സ്വർണത്തിന് ശനിയാഴ്ച വർധന രേഖപ്പെടുത്തിരുന്നു.സ്വര്‍ണത്തിനും വെള്ളിക്കും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതാണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയാനുള്ള കാരണങ്ങളിലൊന്ന്.  ആഭ്യന്തര വിപണിയിൽ സ്വർണ, വെള്ളി അവധി വിലകൾ തിങ്കളാഴ്ച തുടർച്ചയായി ഇടിഞ്ഞിരുന്നു.

ആഗോള വിപണിയില്‍ സ്വർണം നേട്ടം കൊയ്തു. സ്വർണ നിരക്ക് 0.61 ശതമാനം ഉയർന്ന് 1,841.50 യു എസ് ഡോളറിലെത്തി. എന്നിരുന്നാലും, കഴിഞ്ഞ 30 ദിവസങ്ങളിൽ സ്വർണ്ണത്തിന്റെ പ്രകടനം 0.46 ശതമാനം കുറഞ്ഞതായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com