സർക്കാർ ജീവനക്കാർ ആദായ നികുതി സ്റ്റേറ്റ്മെന്റ് കൊടുത്തില്ലേ?

HIGHLIGHTS
  • ജൂലൈയ്ക്ക് ശേഷമുള്ള കിഴിവുകളേ 2021 ഫെബ്രുവരിയിലെ സ്റ്റേറ്റ്മെന്റിൽ കാണിക്കാവൂ
Tax-now
SHARE

2020–21 സാമ്പത്തികവർഷത്തിലെ ആദായനികുതി കണക്കാക്കി സ്റ്റേറ്റ്മെന്റ് തയാറാക്കിയോ? എങ്കിലത് ഈ മാസം തന്നെ ഓഫിസിൽ അല്ലെങ്കിൽ ട്രഷറിയിൽ നൽകുവാൻ സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ശ്രദ്ധിക്കണം. ബാങ്കിൽനിന്നു പെൻഷൻ വാങ്ങിക്കുന്നവർ പ്രസ്തുത ബാങ്കിലാണ് സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടത്.

ക്ലെയിം ചെയ്തവ ഒഴിവാക്കാൻ മറക്കല്ലേ  

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കോവിഡ് മൂലം 2020 ജൂലൈ വരെയുള്ള കിഴിവുകൾ 2019–2020 സാമ്പത്തിക വർഷത്തേയ്ക്ക് ഉപയോഗപ്പെടുത്താൻ അവസരം നൽകിയിരുന്നു. അതിനാൽ 2020 ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31വരെയുള്ള കിഴിവുകൾ 2019–2020 ലെ ആദായനികുതി റിട്ടേണിൽ ക്ലെയിം ചെയ്തവർ ബാക്കി മാസങ്ങളിലെ കിഴിവുകളേ 2021 ഫെബ്രുവരിയിലെ സ്റ്റേറ്റ്മെന്റിൽ കാണിക്കാവൂ.

English Summary : Income Tax Statement of Govt. Employees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA