ADVERTISEMENT

പിടിച്ചു നിൽക്കാനാകാതെ സംസ്ഥാനത്ത് സ്വർണ വില താഴേയ്ക്ക്. പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയായിട്ടുണ്ട്. സ്വർണത്തിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. നാലു ദിവസം തുടർച്ചയായി ഒരേ വില തുടർന്ന സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 50 രൂപ കുറഞ്ഞ് 4375 രൂപയും പവന് 400 രൂപ കുറഞ്ഞ് 35,000 രൂപയും ബുധനാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വീണ്ടും വിലയിടിഞ്ഞത്. ആഭ്യന്തര വിപണിയിൽ സ്വർണത്തെ നയിക്കുന്ന കാര്യമായ ഘടകങ്ങളില്ല. അതേസമയം അമേരിക്കൻ സാമ്പത്തിക ഉത്തേജക നടപടികൾ ശക്തിയാർജിക്കുന്നതിനനുസരിച്ച് രാജ്യാന്തര തലത്തിൽ സ്വർണം വീണ്ടും ഔൺസിന് 1800 ഡോളറിന് താഴെ പോയേക്കാം. സ്വർണ നിക്ഷേപകർക്ക് ഒരു മികച്ച അവസരം വരുന്നതിന്റെ സൂചനയാണിതെന്നും, രാജ്യാന്തര വിപണിയിൽ സ്വർണം ഏത് ദിശയിലേക്കും തിരിയാവുന്ന അവസ്ഥയാണുള്ളതെന്നും വിദഗ്ധർ വിലയിരുത്തുന്നു. വിറ്റഴിക്കപ്പെടാനുള്ള സാധ്യത ഉരുത്തിരിയുന്നുണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com