ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞു 4165 രൂപയും പവന് 280 രൂപ കുറഞ്ഞു 33,320 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത് ഗ്രാമിന് 4,200 രൂപയും പവന് 33,600 രൂപയുമായിരുന്നു തിങ്കളാഴ്ച. സംസ്ഥാനത്ത് കഴിഞ്ഞ പത്തുമാസത്തെ ഏറ്റവും വിലക്കുറവിലേക്കെത്തിയ സ്വര്‍ണത്തിനാണ് ഇന്നലെ വില വർധിച്ചത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.

ഏറ്റവും കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. രാജ്യാന്തര  വിപണിയിൽ സ്വർണ നിരക്ക് 0.30 ശതമാനം ഉയർന്ന് ഔൺസിന് 1,687.90 ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ അമേരിക്കൻ സ്റ്റിമുലസ് സാധ്യതകളുടെ പശ്ചാത്തലത്തിൽ സ്വർണം ഇന്നലെ വൻ തിരുത്തൽ നേരിട്ടു. ഡോളറും , ബോണ്ട്  വരുമാനവും ഒരു പോലെ മുന്നേറിയത് സ്വർണത്തിന് കഴിഞ്ഞ പത്തുമാസത്തിലെ ഏറ്റവും മോശം വില നൽകി. 

രാജ്യാന്തര വിപണിയിൽ ഔൺസിന് 1684 ഡോളറിലെത്തി. കഴിഞ്ഞ ആറ് മാസം കൊണ്ട് 12%വും, കഴിഞ്ഞ  മുപ്പത് ദിവസത്തിൽ  അഞ്ചേകാൽ  ശതമാനവും തിരുത്തപ്പെട്ട സ്വർണ വില അമേരിക്കൻസ്റ്റിമുലസ്  പ്രഖ്യാപന  പശ്ചാത്തലത്തിൽ  വീണ്ടും  ഇടിയുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

English Summary: Gold Price Decrease In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com