ADVERTISEMENT

രണ്ട് ദിവസം നേട്ടത്തിൽ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഗ്രാമിനു 30 രൂപ ഇടിഞ്ഞ് 4185 രൂപയും പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി  ഗ്രാമിന് 72 രൂപ. സ്വർണം ഗ്രാമിന് 35  രൂപയും പവന് 280 രൂപയും വർധിച്ചു ഗ്രാമിന് 4215 രൂപയും പവന് 33,720 രൂപയുമായിരുന്നു ഇന്നലത്തെ വില. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഉത്തേജക പാക്കേജ് പാസായ സാഹചര്യത്തിലും രാജ്യാന്തര വിപണിയിൽ ഔൺസിന് 1700 ഡോളറിന് മുകളിൽ ക്രമപ്പെടാനായത് സ്വർണത്തിന് അനുകൂലമാണ്.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com