ADVERTISEMENT

അഞ്ചു ദിവസത്തെ ഇടിവിന്  ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വർധന ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ സ്വർണം ഗ്രാമിന് 4220 രൂപയും പവന് 33,760 രൂപയുമായി.സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണ നിരക്ക് 0.49 ശതമാനം ഉയർന്ന് ഔൺസിന് 1,754.00 ഡോളറിലെത്തി.എങ്കിലും കഴിഞ്ഞ 30 ദിവസങ്ങളിലെ പ്രകടനം 3.54 ശതമാനം ആയി കുറഞ്ഞു, ഇത് 64.40 യുഎസ് ഡോളറിന് തുല്യമാണ്. ഫെഡ് പ്രഖ്യാപനങ്ങൾ  ഇന്നലെ സ്വർണത്തിനും മുന്നേറ്റം നൽകി. വിപണിയിൽ സ്വർണം 1750 ഡോളർ കടന്നത് അടുത്ത കുതിപ്പിന്  മുന്നോടിയാണെന്ന് വിദഗ്ധർ പറഞ്ഞു.

English Summary : Gold Price Up Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com