സ്വന്തം പണം നിക്ഷേപിക്കുമ്പോള്‍ വൈകാരിക തീരുമാനങ്ങള്‍ ഒഴിവാക്കണം

HIGHLIGHTS
  • മ്യൂചല്‍ ഫണ്ടുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും നിക്ഷേപിക്കാം
webinar-sajesh
SHARE

സ്വന്തം പണം നിക്ഷേപിക്കുമ്പോള്‍ വൈകാരികമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധ്യത കൂടുതലാണെന്ന് മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ച്വൽ ഫണ്ടും ചേർന്ന് സംഘടിപ്പിച്ച വെബിനാര്‍ ചൂണ്ടിക്കാട്ടി. ഇതൊഴിവാക്കാനായി നിക്ഷേപ ഉപദേശകരുടെ സേവനം തേടുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണെന്നും വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.  

ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള ആവശ്യങ്ങള്‍ക്കനുസൃതമായ തുക ഇപ്പോഴേ കണക്കാക്കാന്‍ സഹായിക്കുന്ന നിരവധി കാല്‍ക്കുലേറ്ററുകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണെന്ന് ഐസിഐസിഐ പ്രു പ്രോ‍ഡക്ട് സ്പെഷ്യലിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ കെ വി സജേഷ് ചൂണ്ടിക്കാട്ടി.  വിരമിച്ച ശേഷം ഓരോ മാസവും ആവശ്യമായ തുക കണക്കാക്കി പിന്‍വലിക്കാന്‍ സഹായിക്കുന്ന എസ്ഡബ്ലിയുപി കാല്‍കുലേറ്ററുകളും ലഭ്യമാണെന്ന് വെബിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.

മ്യൂചല്‍ ഫണ്ടുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും നിക്ഷേപിക്കാമെന്ന് മറ്റൊരു ചോദ്യത്തോടുള്ള പ്രതികരണമായി സജേഷ് പറഞ്ഞു. മാതാപിതാക്കളുടെ കെവൈസി ആയിരിക്കും ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുക. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അക്കൗണ്ട് ഉണ്ടായിരിക്കുകയും വേണം. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പോക്കറ്റ് മണി അടക്കമുളള ചെറിയ തുകകള്‍ ഉപയോഗിച്ചു സമ്പാദ്യം കെട്ടിപ്പടുക്കുവാന്‍ ഇതു സഹായകമാകും. എസ്‌ഐപി രീതിയിലായിരിക്കില്ല ഈ നിക്ഷേപം. ഇടയ്ക്കു കിട്ടുന്ന തുകകള്‍ നിക്ഷേപിക്കുക മാത്രമാവും അവര്‍ ചെയ്യുക.

പുതുതലമുറയിലെ 'മില്ലെനിയൽസ്' വിഭാഗത്തിൽ ഉള്ളവരാണ് ഇന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നവരില്‍ ഗണ്യമായ വിഭാഗം. എന്നാൽ നിക്ഷേപത്തിന്റെ കാര്യത്തില്‍ അവര്‍ അത്രയേറെ മുന്നേറിയിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി സജേഷ് പറഞ്ഞു. നിലവിലെ രീതികള്‍ അനുസരിച്ച് അവര്‍ നേരത്തെ തന്നെ ജോലിയില്‍ നിന്നു വിരമിക്കും. അവര്‍ക്ക് ജീവിത ദൈര്‍ഘ്യവും കൂടുതലായിരിക്കും. ഇതെല്ലാം കണക്കിലെടുത്ത് ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് തയ്യാറാകുകയാണ് വേണ്ടത്്

അതിരു കടന്ന വൈവിധ്യവല്‍ക്കരണം മ്യൂചല്‍ ഫണ്ടിന്റെ കാര്യത്തിലും അപകടകരമാണെന്നും മറ്റൊരു ചോദ്യത്തോടു പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മികച്ച നാലഞ്ചു പദ്ധതികള്‍ മാത്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ആസ്തി വകയിരുത്തലാണ് നിക്ഷേപത്തിന്റെ കാര്യത്തില്‍ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത്. വിപണിയുടെ നല്ല സമയം നിര്‍ണയിക്കാന്‍ ശ്രമിക്കുന്നതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പാദ്യം എഡിറ്റര്‍ ഇന്‍ ചാര്‍ജ് എസ് രാജ്യശ്രീ, പി ജി സുജ എന്നിവരും പങ്കെടുത്തു.

English Summary : Avoid Emotional Decisions While Investing Your Hard Earned Money

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA