ADVERTISEMENT

ചെറുകിട സംരംഭകനായ എനിക്കു ബിസിനസിൽ നിന്നു ഭേദപ്പെട്ട വരുമാനം ലഭിക്കുന്നു. ഈ സാമ്പത്തികവർഷം മുതൽ റിട്ടേൺ സമർപ്പിക്കണം എന്നാഗ്രഹിക്കുന്നുമുണ്ട്. കറന്റ് അക്കൗണ്ട് തുടങ്ങാത്തതു കൊണ്ട് സ്വന്തം പേരിലുള്ള സേവിങ്സ് അക്കൗണ്ട് വഴിയാണ് ഇടപാടുകൾ. ബിസിനസുകാർക്ക് കറന്റ് അക്കൗണ്ട് തുടങ്ങാതെ റിട്ടേൺ സമർപ്പിക്കാനാവില്ലെന്നു കേൾക്കുന്നു. അതു ശരിയാണോ? പലർക്കും പൊതുവെയുള്ള സംശയമാണിത്. ഉത്തരം അറിയാം.

കറന്റ് അക്കൗണ്ട് ഇല്ലാത്ത ബിസിനസുകാർക്കു റിട്ടേൺ സമർപ്പിക്കാനാവില്ല എന്നത് തെറ്റാണ്. റിട്ടേൺ ഫയലിങ്ങും കറന്റ് അക്കൗണ്ടും തമ്മിൽ യാതൊരു ബന്ധവും ഇല്ല. വകുപ്പ് 139 പ്രകാരം ഒരു വ്യക്തിയുടെ ഒരു വർഷത്തെ മൊത്തവരുമാനം ബാധകമായ അടിസ്ഥാന കിഴിവിൽ കൂടുതൽ ആണെങ്കിൽ റിട്ടേൺ സമർപ്പിച്ചിരിക്കണം. എന്നാൽ, മൊത്തവരുമാനത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെയും റിട്ടേൺ സമർപ്പിക്കാനുള്ള ബാധ്യത വരാം. 

2019-20 സാമ്പത്തികവർഷം മുതൽ താഴെ പറയുന്ന ഇടപാടുകൾ നടത്തിയിട്ടുള്ള നികുതിദായകരും റിട്ടേൺ സമർപ്പിക്കണം. 

∙ ഒരു സാമ്പത്തിക വർഷം ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി 1 കോടി രൂപയിൽ കൂടുതൽ നിക്ഷേപം നടത്തിയവർ.

∙ സ്വന്തമോ മറ്റേതെങ്കിലും വ്യക്തിയുടെയോ വിദേശയാത്രയ്ക്കു വേണ്ടി 2 ലക്ഷം രൂപയ്ക്കു മേൽ ഒരു സാമ്പത്തിക വർഷം ചെലവാക്കിയവർ.

∙ ഒരു സാമ്പത്തികവർഷത്തിൽ 1 ലക്ഷം രൂപയ്ക്കു മുകളിൽ വൈദ്യുതി ബിൽ വന്നവർ.

English Summary : Current Account and Income tax return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com