ഭാവിയ്ക്കായി നിക്ഷേപിക്കാം ബിസിനസ് സൈക്കിള്‍ ഫണ്ടിൽ

HIGHLIGHTS
  • ഇന്നത്തെ സാമ്പത്തികാവസ്ഥ മനസ്സിലാക്കിയും ഭാവിയിലെ ലക്ഷ്യങ്ങൾ മുൻനിർത്തിയും നിക്ഷേപം പ്ലാൻ ചെയ്യുക
09
SHARE

ഓഹരി വിപണി വ്യത്യസ്തങ്ങളായ ചക്രങ്ങളിലൂടെ കടന്നുപോകുന്നതുപോലെ വളര്‍ച്ച, മാന്ദ്യം, തളര്‍ച്ച, തിരിച്ചുവരവ്... പല ഘട്ടങ്ങളിലൂടെ ബിസിനസും കടന്നുപോകുന്നു. എന്നാല്‍, വിപണിയും സമ്പദ് വ്യവസ്ഥയും തമ്മില്‍ അങ്ങനെ പരസ്പരപൂരകമായ ബന്ധമൊന്നുമില്ല. നേരത്തേ പറഞ്ഞ ഓരോ ഘട്ടത്തിലും സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാകും. അതനുസരിച്ച് നഷ്ടവും ലാഭവും രേഖപ്പെടുത്തുന്ന മേഖലകളും മാറിക്കൊണ്ടിരിക്കും. 

മികച്ച പ്രകടനം നടത്തുന്ന ഒരു ബിസിനസ് സൈക്കിളില്‍ സര്‍ക്കാരും കേന്ദ്രബാങ്കും എടുക്കുന്ന ധന, സാമ്പത്തികനയങ്ങള്‍ തിരുത്തലുകള്‍ക്ക് വഴിവയ്ക്കുന്നു. അവ അനുയോജ്യമായ നിക്ഷേപാവസരങ്ങള്‍ ഒരുക്കുകയും ചെയ്യും. 

ഇതു മുതലെടുക്കുന്നതിന് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്ന ഒരു ഫണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിൽ ധനനയം താരതമ്യേന ലളിതവും പലിശ കുറയ്ക്കുന്നതില്‍ സ്ഥിരതയും ഉണ്ടായിരുന്നു.  അടുത്ത പതിറ്റാണ്ടിലെത്തിയപ്പോഴേക്കും സാഹചര്യം മാറി. ഇനി വരുന്ന പതിറ്റാണ്ടില്‍ പലിശ  കുറയ്ക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ഈ പ്രവണത ലോകത്തൊട്ടുക്കുമുണ്ട്. ഇതിനോടൊപ്പം ആഗോളതലത്തില്‍ ഓഹരി മൂല്യം ഉയരുന്ന സാഹചര്യവും ഉണ്ടാകും. രണ്ടും കൂടി പരിഗണിക്കുമ്പോള്‍ വിപണി കൂടുതല്‍ ചാഞ്ചാട്ടത്തിന് തയാറായി ഇരിക്കുന്നതായി തോന്നും. 

നിലവിലെ സാമ്പത്തികചക്രത്തിന് അനുയോജ്യമായി  പ്രതികരിക്കുന്ന ഫണ്ടുകളിലാകണം ഈ സമയത്ത് നിക്ഷേപം നടത്തേണ്ടത്. അതിന് സഹായിക്കുന്നതാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബിസിനസ് സൈക്കിള്‍ ഫണ്ട്. 

എന്താണ് പ്രത്യേകത?

വിപണിമൂല്യത്തിന്റെയോ മേഖലകളുടെ സവിശേഷതയെയോ മറ്റെന്തെങ്കിലും ഘടകങ്ങളെയോ ആശ്രയിച്ച് പരിമിതപ്പെടുത്തുന്ന ശൈലിയല്ല ഫണ്ടിന്റേത്. പരമാവധി എല്ലാറ്റിലും വ്യാപിപ്പിച്ച് നിക്ഷേപം നടത്തുക എന്നതാകും രീതി. ഒരു പ്രത്യേക മേഖലയില്‍ നിലനില്‍ക്കുന്ന പലതരത്തിലുള്ള അവസരങ്ങള്‍ മുതലെടുക്കുകയാകും ലക്ഷ്യം. 

എന്തുകൊണ്ട്  ഈ ഫണ്ട്?

വളര്‍ച്ചനിരക്കിലെ മെച്ചപ്പെടല്‍, കോർപറേറ്റുകളുടെ വരുമാനത്തിലെ വര്‍ധന, കുറയുന്ന കോവിഡ് കേസുകള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. ആഗോള വളര്‍ച്ച ദുര്‍ബലവും ആഭ്യന്തര വളര്‍ച്ച ശുഭകരവും ആയ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ആഭ്യന്തര കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കോർപറേറ്റ് ബാങ്കുകള്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ലോഹങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകള്‍ മികവുറ്റ രീതിയില്‍ മുന്നോട്ടു ചലിക്കാം. മേഖലകളെ വകയിരുത്തുന്നതില്‍ വളരെ ചുറുചുറുക്കായ സമീപനം സ്വീകരിക്കുന്ന ബിസിനസ് സൈക്കിള്‍ ഫണ്ട് പുതിയ പതിറ്റാണ്ടിലെ നിക്ഷേപത്തിന് ഏറെ അനുയോജ്യമാണ്.

ലേഖകൻ ഡിവൈൻവെൽത്ത് മാനേജ്മെന്റിന്റെ ഡയറക്ടറാണ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA