സ്വർണം കൈവശമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീണേക്കാം

HIGHLIGHTS
  • ആദായ നികുതി നിയമപ്രകാരം സ്വർണവും വരുമാനമാണ്
gold-b
SHARE

നിക്ഷേപത്തിനോ അലങ്കാരത്തിനോ ഏതുമാകട്ടെ , ആദായ നികുതി നിയമപ്രകാരം  സ്വർണവും വരുമാനമായി കണക്കാക്കുന്നു. അതാതു വർഷത്തെ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കൈവശമോ ലോക്കറിലോ സൂക്ഷിച്ചു വച്ചിട്ടുള്ള സ്വർണത്തിന്റെ കണക്കു കൂടി നൽകേണ്ടതുണ്ട്. അതു കൊണ്ട് സ്വർണം വാങ്ങുന്നവർ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

∙സ്വർണം വാങ്ങുമ്പോൾ ബില്ല് കൂടി ചോദിച്ചു വാങ്ങുക. ബില്ലില്ലാതെ സ്വർണം വാങ്ങരുത്. ബില്ല് സൂക്ഷിച്ചു വയ്ക്കണം. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആവശ്യം വരും.

∙സ്വർണം എത്ര വേണമെങ്കിലും വാങ്ങാം. സൂക്ഷിക്കാം. പക്ഷേ കൃത്യമായ ഉറവിടം വെളിപ്പെടുത്തണം. പാരമ്പര്യമായി കൈമാറി കിട്ടിയതോ സമ്മാനമായി കിട്ടിയതോ ആണെങ്കിൽ അതിന്റെ രസീതോ ബന്ധപ്പെട്ട രേഖകളോ കൂടി ദാതാക്കളിൽ നിന്ന് വാങ്ങി സൂക്ഷിക്കാൻ മറക്കരുത്.

∙കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുക്കാൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. തിരിച്ചുകിട്ടണമെങ്കിൽ ഉറവിടം വെളിപ്പെടുത്തേണ്ടതുണ്ട്.

∙ബില്ലോ രേഖകളോ ഇല്ലാതെ ഒരാൾക്ക് എത്ര സ്വർണം സൂക്ഷിക്കാം?

   വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം

   അവിവാഹിതക്ക് 250 ഗ്രാം

    പുരുഷന് 100 ഗ്രാം

∙ആചാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും ഭാഗമായി സ്വർണം സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. പക്ഷേ അത് അങ്ങനെയാണെന്ന് തെളിയിക്കാൻ ഉടമയ്ക്ക് കഴിയണം. 

∙ഒരാളുടെ പേരിലുള്ള ലോക്കറിൽ ഒന്നിലേറെ പേരുടെ സ്വർണം സൂക്ഷിച്ചിട്ടുണ്ടായിരിക്കും. എല്ലാവരുടെ പേരും ചേർത്ത് ജോയിന്റ് ലോക്കർ അക്കൗണ്ട് തുടങ്ങുന്നതാണ് നല്ലത്.

English summary : Gold and Income tax Rules

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA