ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്ന് അറിയേണ്ടത്

HIGHLIGHTS
  • റിലയൻസ് ഇന്റസ്ടീസിന്റെ അടക്കം പ്രമുഖ കമ്പനികളുടെ ഫലപ്രഖ്യാപനം ഇന്ന്
stock-market11
SHARE

മികച്ച  ഇക്കണോമിക് ഡേറ്റകളുടെയും, റിസൾട്ടുകളുടെയും പിൻബലത്തിൽ ഇന്നലെ അമേരിക്കൻ സൂചികകൾ  നേട്ടത്തിൽ വ്യാപാരം  അവസാനിപ്പിച്ചു, ഇതേ തുടർന്ന് ടെക്ക്  ഓഹരികളിൽ ഇന്നലെ ആരംഭിച്ച ലാഭമെടുക്കലിന്റെ  പശ്ചാത്തലത്തിൽ  അമേരിക്കൻ  സൂചിക ഫ്യൂച്ചറുകൾ ഇന്ന്  നഷ്ടത്തിൽ  ആണ്  ആരംഭിച്ചത് എന്നതു ശ്രദ്ധിക്കുക. മാത്രമല്ല ഏഷ്യൻ   വിപണികളും,  എസ്ജിഎക്സ് നിഫ്റ്റിയും നഷ്ടത്തിൽ ആണ് തുടക്കമിട്ടിരിക്കുന്നത്. ഇതു ഇന്ത്യൻ വിപണിയും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

സൂപ്പർ റിസൾട്ടുകളും, സൂപ്പർ ഡേറ്റകളും

മികച്ച  ഫലപ്രഖ്യാപനങ്ങളും , മികച്ച ഇക്കണോമിക് ഡേറ്റകളും ഇന്നലെ അമേരിക്കൻ വിപണിക്ക്  മുന്നേറ്റമൊരുക്കി. സ്റ്റിമുലസ്  പാക്കേജിന്റെയും, ഫെഡ് റിസേർവ്   പോളിസികളുടയും  പിൻബലത്തിൽ  ആദ്യ പാദത്തിൽ  തന്നെ  അമേരിക്കൻ ഇക്കോണമി 6.4% കുതിപ്പ് നേടിയെന്നാണ്  റിപ്പോർട്ട് . ഒപ്പം മികച്ച  ജോബ് ഡേറ്റയും അമേരിക്കൻ  വിപണിയിൽ മുന്നറ്റത്തിനു അടിത്തറയൊരുക്കി. എന്നാൽ  വമ്പൻ  ടെക്ക്  ഓഹരികളിൽ  ലാഭമെടുക്കൽ നടന്നത്  ഇന്നലെ നാസ്ഡാകിന്നെ  റെക്കോർഡ് ഉയരത്തിൽ  നിന്നും താഴെയിറക്കി. മികച്ച  ഫലപ്രഖ്യാപനവുമായിഫേസ്ബുക്ക്  വൻ മുന്നേറ്റം  നടത്തിയപ്പോൾ റെക്കോർഡ്  വില്പനകണക്കുകൾ  അവതരിപ്പിച്ച  ആപ്പിൾ  നഷ്ടത്തിൽ  വ്യാപാരം അവസാനിപ്പിച്ചതു നാസ്ഡാകിന്  തിരിച്ചടിയായി.  ഡൗ ജോൺസിന്റെ  0.71% മുന്നേറ്റം  ഇന്ത്യൻ വിപണിക്കും അനുക്കൂലമാണ്.

നിഫ്റ്റി

രാജ്യാന്തര  വിപണി  പിന്തുണയിൽ  വലിയ  മുന്നേറ്റത്തോടെ  ആരംഭിച്ച  നിഫ്റ്റി  15044  പോയിന്റ് വരെ  മുന്നേറിയ  ശേഷം  എഫ്  & ഓ  ക്ലോസിങ്  ചാഞ്ചാട്ടങ്ങൾക്കൊടുവിൽ  14894  പോയിന്റിലാണ്  വ്യാപാരം  അവസാനിപ്പിച്ചത്. ഇന്ന് 14700 പോയിന്റിലും, 14600 പോയിന്റിലും പിന്തുണ  പ്രതീക്ഷിക്കുന്ന നിഫ്റ്റി 15000, പോയിന്റിലും  , 15100 പോയിന്റിലും വില്പന  സമ്മർദ്ദം  നേരിട്ടേക്കും. 

ഇന്നലെ വൻ കുതിപ്പ് നേടിയ മെറ്റൽ സെക്ടറിനൊപ്പം ഫാർമ , എനർജി  സെക്ടറുകളും  റിലയൻസും, ബജാജ്  ഫിൻ ഓഹരികളും ചേർന്നാണ്  നിഫ്റ്റിക്ക്  ഒരു പോസിറ്റീവ് ക്ലോസിങ് നൽകിയത്. മെറ്റൽ, ഫാർമ, സിമന്റ്, എൻബിഎഫ്സി, ബാങ്കിങ് ഓഹരികൾ ഇന്നുംശ്രദ്ധിക്കുക.  റിലയൻസ്,  ഹിന്ദുസ്ഥാൻ  യൂണി ലിവർ,   ഹിൻഡാൽകോ, നാഷണൽ  അലുമിനിയം, ഓഎൻജിസി, എയർടെൽ, ആക്സിസ്  ബാങ്ക്, മോർപെൻ  ലാബ്സ്,  ടൈറ്റാൻ, എയു, സ്‌മോൾ ഫിനാൻസ്, മോത്തിലാൽ  ഒസ്വാൾ മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക.

റിസൾട്ടുകൾ

ഹിന്ദുസ്ഥാൻ  യൂണി ലിവറിന്റെ പ്രതീക്ഷക്കപ്പുറമുള്ള  റിസൾട്ട്  എഫ്എംസിജി സെക്ടറിന്  തന്നെ  അനുകൂലമാണ്. മുൻ വർഷത്തിൽ നിന്നും  41%  വർദ്ധനവോടെ 2140 കോടി രൂപ അറ്റാദായം നേടിയ കമ്പനി 16%  വില്പന വളർച്ചയും, 36% വരുമാന വളർച്ചയും സ്വന്തമാക്കി.  ടൈറ്റാൻ , പെർസിസ്റ്റന്റ് സിസ്റ്റംസ്, അംബുജ  സിമെന്റ്, ഏയു സ്‌മോൾ  ഫിനാൻസ് ബാങ്ക്,  മോത്തിലാൽ  ഒസ്വാൾ, ഇക്വിറ്റാസ്  സ്‌മോൾ  ഫിനാൻസ്  ബാങ്ക് മുതലായ വയും   ഇന്നലെ മികച്ച റിസൾട്ടുകൾ ആണ് പുറത്തു വിട്ടത്..

ഇന്നത്തെ റിസൾട്ടുകൾ

റിലയൻസിനൊപ്പം , ഇൻഡസ്ഇന്ദ്  ബാങ്ക്,  മാരിക്കോ, യെസ് ബാങ്ക്, ഇന്ത്യൻ ഹോട്ടൽ , ക്യാൻഫിൻ ഹോംസ്, അജന്ത  ഫാർമ, ആസ്ടെക് സയൻസ്, അതുൽ, ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ട്രെന്റ് മുതലായ യുടെ   ഫലപ്രഖ്യാപനം ഇന്നുണ്ട്.

റിലയൻസ് 

ഇന്ന് വിപണി അവസാനിച്ചതിന് ശേഷം റിലയൻസ് ഫലപ്രഖ്യാപനം  നടത്തുന്നത്  ശ്രദ്ധിക്കുക.  ജെഫേരിസ്  ഓഹരിക്ക് 2600  രൂപ ലക്ഷ്യവില പ്രഖ്യാപിച്ചു കഴിഞ്ഞു.  വിദേശ നിക്ഷേപകരുടെ  വിശ്വാസവും, ജിയോയുടെയും, റീടെയിൽ  സെക്ടറിന്റെയും  വളർച്ചയും, അരാംകോയുടെ നിക്ഷേപവും, ഓയിൽ  റ്റു കെമിക്കൽ  സെക്ടറിന്റെ  വിഭജനവും മറ്റും ഓഹരിക്ക് അനുകൂലമാണ്. മോശമല്ലത്ത  റിസൾട്ടും, മറ്റു  പ്രഖ്യാപനങ്ങളും  വിപണി പ്രതീക്ഷിക്കുന്നു. ദീർഘകാല  നിക്ഷേപകർ ആദ്യ ഘട്ട നിക്ഷേപം പരിഗണിക്കുക.  

ക്രൂഡ് 

മികച്ച  അമേരിക്കൻ ഇക്കണോമിക്  വളർച്ച കണക്കുകളുടെ പിൻബലത്തിൽ  ക്രൂഡ്  വില ആറാഴ്ചത്തെ ഏറ്റവും  ഉയർന്ന  നിരക്ക് നേടി. ബ്രെന്റ്  ക്രൂഡ്  69 ഡോളർ വരെ ഉയര്ന്നു. ക്രൂഡ്  വില ഇനിയും മുന്നേറ്റം നേടിയേക്കും.

സ്വർണം

അമേരിക്കൻ  സമ്പത് വ്യവസ്ഥയുടെ  വളർച്ച കണക്കുകൾ  രാജ്യാന്തര വിപണിയിൽ സ്വർണത്തിന്  ഔൺസിന് 1756 ഡോളർ വരെ  തിരുത്തൽ  നൽകി. സ്വർണ  വില ഒന്ന് ക്രമപ്പെട്ടെക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA