ADVERTISEMENT

ആരോഗ്യസംരക്ഷണ മേഖലയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌ പുതിയ ഹെല്‍ത്ത്‌ കെയര്‍ ഇടിഎഫ്‌ അവതരിപ്പിച്ചു. ന്യൂ ഫണ്ട്‌ ഓഫര്‍ ( എന്‍എഫ്‌ഒ) മെയ്‌ 14 വരെ ലഭ്യമാകും.

ആരോഗ്യ സംരക്ഷണ മേഖലയിലെ മുന്‍നിര കമ്പനികളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടാണിത്‌. നിഫ്‌റ്റി ഹെല്‍ത്ത്‌ കെയര്‍ ഇന്‍ഡക്‌സാണ്‌ ഫണ്ട്‌ പിന്തുടരുന്നത്‌. ആരോഗ്യസംരക്ഷണ മേഖലയിലുണ്ടാകുന്ന നേട്ടത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക്‌ ഇണങ്ങുന്ന ഫണ്ടാണിത്‌.

വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന 20 ഹെല്‍ത്ത്‌ കെയര്‍ കമ്പനികളാണ്‌ നിഫ്‌റ്റി ഹെല്‍ത്ത്‌ കെയര്‍ സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്‌ട്രീസ്‌, ഡോ. റെഡ്ഡീസ്‌ ലാബോറട്ടറീസ്‌, ഡിവിസ്‌ ലാബോറട്ടറീസ്‌, സിപ്ല, അപ്പോളോ ഹോസ്‌പ്‌റ്റല്‍ എന്റര്‍പ്രൈസസ്‌ എന്നിവയാണ്‌ സൂചികയില്‍ മുന്‍ നിരയിലുള്ള കമ്പനികള്‍.എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ഫണ്ട്‌ ലിസ്റ്റ്‌ ചെയ്യുകയും യൂണിറ്റുകള്‍ വ്യാപാരവേളയില്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ലഭ്യമാവുകയും ചെയ്യും.

English Summary : Health care NFO from ICICI Prudential Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com