ADVERTISEMENT

രണ്ട് ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീക്കാനൊരുങ്ങി ധനമന്ത്രാലയം. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് ബില്ലടയ്ക്കാന്‍ ഇതു മൂലം വലിയ പ്രതിന്ധി നേരിടുമ്പോഴാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ 269 എസ് ടി സെക്ഷന്‍ ഒരു വ്യക്തിക്ക് രണ്ട് ലക്ഷം രൂപയോ അധിലധികമോ പണമായി കൈപ്പറ്റുന്നതിന് തടയിടുന്നു. അല്ലെങ്കില്‍ ചെക്കായോ ഡ്രാഫ്റ്റ് ആയോ ഇലക്ട്രോണിക് ക്ലിയറിങ് വഴിയോ കൈമാറണം. ഇത് മൂലം ആശുപത്രികള്‍ രണ്ടു ലക്ഷം രൂപ മാത്രമായി പണം വാങ്ങുന്നത് വിസമ്മതിക്കുകയും ചെക്ക് ലഭിക്കുന്നത് വരെ അടിയന്തര ചികിത്സ നിഷേധിക്കുകയും ചെയ്യുന്നു. ഇത് കോവിഡ് രോഗികളുടെ ബന്ധുക്കള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുകയും രോഗികളെ അനാവശ്യമായി മരണത്തിലേക്ക് തള്ളിയിടാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ഇത് റദ്ദാക്കണമൊന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ മനീഷ് ഗുപ്ത കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ഇത്  സജീവ പരിഗണനയിലാണെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കോടതി തിങ്കളാഴ്ച വരെ സമയം കൊടുത്തിട്ടുണ്ട്.

English Summary : Government may give relaxation for Money Transaction above 2 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com