ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച്  ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയും ആണ് ഇന്നത്തെ സ്വർണ വില. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഒരേ വില തുടർന്ന ശേഷം സ്വർണ വില വെള്ളിയാഴ്ച വർധിച്ചിരുന്നു. 

ഗ്രാമിന് 15 രൂപയും പവന് 120  രൂപയും വർധിച്ചു ഗ്രാമിന് 4465 രൂപയിലും പവന് 35,720 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. അതേ സമയം ആർബിഐ അടുത്ത സോവറിൻ ഗോൾഡ് ബോണ്ട്  വില്പന  പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച  ആരംഭിക്കുന്ന ആദ്യ  ശ്രേണിയുടെ  വില്പന 21ന്  അവസാനിക്കും.

English Summary: Gold Price in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com