ADVERTISEMENT

 

 

ഈ സാമ്പത്തിക വര്‍ഷം പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആദ്യ സീരീസില്‍ ഇന്നു മുതൽ നിക്ഷേപിക്കാം. മേയ് 21 വരെ നിക്ഷേപം നടത്താം. മേയ് മുതല്‍ സെപറ്റംബര്‍ വരെയാണ് ഈ സാമ്പത്തിക വര്‍ഷം ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ അവസരം.

ഈ സീരിസില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങുന്നതിന് 4,777രുപയാണ് ആര്‍ ബി ഐ നിശ്ചയിച്ചിരിക്കുന്നത്.  ഓണ്‍ലൈനായി വാങ്ങുന്നതിന് ഒരു ഗ്രാമിന് 50 രൂപ നിരക്കില്‍ കുറവ് ലഭിക്കും.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്.  ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.

സ്വര്‍ണത്തിന് ഉണ്ടാകാവുന്ന വിലക്കയറ്റത്തിന് പുറമേ രണ്ടര ശതമാനം പലിശ ലഭിക്കുമെന്ന നേട്ടവും ഇവിടെ നിക്ഷേപകര്‍ക്കുണ്ട്. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പീരിയഡുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com