ADVERTISEMENT

സംസ്ഥാനത്ത് ചൊവാഴ്ചയും സ്വർണവിലയിൽ മാറ്റമില്ല. മെയ്‌ 20 മുതൽ ഒരേ വില തുടരുകയാണ്. ഗ്രാമിന് 4560  രൂപയിലും പവന് 36,480 രൂപയിലുമാണ്  ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് കഴിഞ്ഞ രണ്ടുമാസത്തിലേ ഏറ്റവും ഉയർന്ന വിലയാണിത്.മാർച്ച്‌ മാസം സ്വർണത്തിന്  ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 34,440 രൂപയും, ഏപ്രിൽ മാസം  36,080 രൂപയും ആയിരുന്നു.ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു.പവന് 35,040 എന്ന നിരക്കായിരുന്നു.അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണം 1890 ഡോളറിലെ  കടമ്പ കടന്നില്ല. ഇന്നലെ  ബോണ്ട് യീൽഡിലെ വീഴ്ചയും അനുകൂലമാക്കാനായില്ല.സോവറിൻ ഗോൾഡ് ബോണ്ടിന്റെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചു.  28ാം തിയതി വരെ നടക്കും. ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നതിനാൽ ആഭരണ വിൽപ്പനയും മുടങ്ങിയിട്ടുണ്ട്. 

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com