കോവിഡ് കാലത്ത് സാമ്പത്തിക ആരോഗ്യവും കാക്കാം

HIGHLIGHTS
  • രോഗകാലം മാറി പഴയപടിയാകുമ്പോള്‍ സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകണം
wayanad-covid-diffusion
SHARE

കോവിഡ് കാലം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നീളുകയാണ്. ലോക്ഡൗണ്‍ ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് കരുതിയെങ്കിലും കാര്യമില്ല. കോവിഡിന്റെ മൂന്നും നാലും തരംഗങ്ങളിപ്പോൾ പടിവാതിക്കലാണ്. ഈ സമയത്ത് ശാരീരിക, മാനസിക ആരോഗത്തിനൊപ്പം സാമ്പത്തിക ആരോഗ്യം നിലനിര്‍ത്താനും നല്ല ശ്രദ്ധവേണം. രോഗകാലം മാറി ജീവിതം പഴയപടിയാകുമ്പോള്‍ സന്തോഷകരമായി മുന്നോട്ടുപോകാന്‍ ഇത് അത്യാവശ്യമാണ്. കോവിഡ് കാലത്ത് സാമ്പത്തിക ആരോഗ്യം കാക്കാനുള്ള വഴികളിതാ.

1. വെല്‍ത്ത് ചെക്കപ്പ് നടത്താം

ആസ്തികളെയും ബാധ്യതകളെയും കുറിച്ച് ഒരു കണക്കെടുപ്പ് നടത്തണം. ഏതാണ് കൂടുതല്‍ എന്നും വിലയിരുത്തണം. ബാധ്യതയാണ് കൂടുതലെങ്കില്‍ അത് കുറച്ചുകൊണ്ടുവരാനുള്ള വഴികള്‍ ആലോചിക്കണം. ആസ്തിയാണ് കൂടതലെങ്കില്‍ ബാധ്യത കൂടിവരാതിരിക്കാനും ശ്രദ്ധിക്കണം. എങ്ങനെ വെല്‍ത്ത് ചെക്കപ്പ് നടത്താമെന്നതിനെക്കുറിച്ച് അടുത്ത ഭാഗത്തില്‍ വിശദമാക്കാം

2. സാമൂഹ്യ അകലം പാലിക്കണം 

സാമ്പത്തിക ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന എല്ലാത്തിനോടും സാമൂഹ്യ അകലം പാലിക്കണം. വീട്ടിലടച്ചിരിക്കുമ്പോള്‍ വിര്‍ച്വല്‍ ഷോപ്പിങ് നടത്താനുള്ള അവസരങ്ങള്‍ ഏറെയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ മിതത്വം പാലിക്കണം. അത്യാവശ്യമുള്ള വസ്തുക്കള്‍ മാത്രമേ വാങ്ങാവൂ. അതുപോലെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള നിരവധി മാര്‍ഗങ്ങളും ഗെയിമുകളും ഓണ്‍ലൈനില്‍ സുലഭമാണ്. ആ ചതിക്കുഴികളിലൊന്നും വീഴരുത്.

3. അറിവിന്റെ വാക്‌സിനേഷന്‍ വേണം

നിക്ഷേപ രംഗത്ത് പ്രതിസന്ധിഘട്ടത്തിലാണ് കൂടുതല്‍ അവസരങ്ങള്‍ എന്നതാണ് വാസ്തവം. പ്രത്യേകിച്ചും ഓഹരി വിപണിയില്‍. പക്ഷേ ശരിയായ അറിവുമായി മാത്രമേ ഓഹരി വിപണിയില്‍ ഈ സമയത്ത് ഇടപാട് നടത്താവൂ. ലോക്ഡൗണില്‍ കിട്ടുന്ന അധിക സമയം വിവിധ നിക്ഷേപ മാര്‍ഗങ്ങളെക്കുറിച്ചുള്ള കൂടുതല്‍ അറിവ് നേടാന്‍ വിനിയോഗിക്കാം. ഊഹക്കച്ചവടം നടത്താന്‍ തീവ്രമായ പ്രലോഭനം ഇക്കാലയളവില്‍ ഉണ്ടായേക്കാം. കോവിഡ് പ്രതിസന്ധിയെ സമ്പദ് വ്യവസ്ഥ അതിജീവിക്കുകതന്നെ ചെയ്യും. ഇപ്പോള്‍ ശരിയായ ഓഹരികളില്‍ നിക്ഷേപം നടത്തിയാല്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമ്പോള്‍ കോടികള്‍ സമ്പാദിക്കാന്‍ കഴിയും. കോവിഡ് കാലത്ത് നേട്ടമുണ്ടാക്കാന്‍ സാധ്യയുള്ള കമ്പനികളെ തേടിപ്പിടിച്ച് നിക്ഷേപിക്കുന്നവരുണ്ട്. ഓക്‌സിജന്‍, വാക്‌സിന്‍, സാനിറ്റൈസര്‍ എന്നിങ്ങനെ പേരുകളുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത്തരം ഊഹക്കച്ചവടങ്ങളില്‍ ഒരിക്കലും പെടരുത്. 

4. ഡോണ്ട് ബ്രേക്ക് ദി ചെയ്ന്‍

നിക്ഷേപങ്ങളുടെ ചെയിന്‍ മുറിക്കരുത്. ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ മാത്രമായി നിക്ഷേപം കുന്നുകൂട്ടരുത്. സ്വര്‍ണം ഒഴികെയുള്ള എല്ലാ നിക്ഷേപരംഗത്തും ചാഞ്ചാട്ടമാണ്. മറ്റ് നിക്ഷേപങ്ങള്‍ വിറ്റൊഴിഞ്ഞ് സ്വര്‍ണത്തില്‍ കൂടുതലായി നിക്ഷേപിക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. ഇങ്ങനെ ചെയ്യരുത്. പരമാവധി നിക്ഷേപം വൈവിധ്യവല്‍ക്കരിക്കണം.

5. നെഗറ്റീവ് കാര്യങ്ങള്‍ക്കെതിരെ മാസ്‌ക്

അത്മവിശ്വാസം നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെയും കാര്യങ്ങള്‍ക്കെതിരെയും മാസ്‌ക് വേണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിക്ഷേപകാര്യങ്ങളില്‍ നെഗറ്റീവ് ചിന്താഗതി വെച്ചുപലുര്‍ത്തുന്നവര്‍ക്ക് ചെവികൊടുക്കാതിരിക്കുക.

ശുഭാപ്തിവിശ്വാസം ഇല്ലാതെ ഒരു നിക്ഷേപവും നടത്തരുത്. നഷ്ടസാധ്യയുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കരുത്. നിക്ഷേപിക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ മാസങ്ങളുടെ ഇടവേളകളില്‍ കുറെശെയായി നിക്ഷേപം നടത്തുക.

(പെഴ്‌സണല്‍ ഫിനാന്‍്‌സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Stay Financially fit even after Covid Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA