ADVERTISEMENT

സംസ്ഥാനത്ത് റെക്കോർഡ് നേട്ടത്തിനൊടുവിൽ സ്വർണ വില വ്യാഴാഴ്ച ഇടിഞ്ഞു. ഗ്രാമിന്  20 രൂപ കുറഞ്ഞ് 4590 രൂപയും പവന്  160 രൂപ കുറഞ്ഞ് 36,720 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വിപണി റെക്കോർഡ് ഭേദിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ബുധനാഴ്ച  സ്വർണത്തിനു രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 4610 രൂപയിലും  പവന് 36,880 രൂപയിലുമാണ്  ഇന്നലെ വ്യാപാരം നടന്നത്. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിനു കൂടിയത് 1840 രൂപയാണ്, ഒരു ഗ്രാമിനുയർന്നത് 230 രൂപയും. 

ഏപ്രിലിൽ പവന്  1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന്  കുറയുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ പണപ്പെരുപ്പം ഭയന്ന്  ഫെഡ് റിസർവ് നയങ്ങൾ  മാറ്റില്ല എന്ന് പ്രസ്താവിച്ചത് സ്വർണം ഇന്നലെ ഒന്ന് ക്രമപ്പെട്ടു. 1880 ഡോളറാണ് സ്വർണത്തിന്റെ അടുത്ത പിന്തുണയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

English Summary : Gold Price Today in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com