ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വെള്ളിയാഴ്ച വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4570 രൂപയും പവന് 160 രൂപ കുറഞ്ഞ് 36,560 രൂപയുമാണ് ഇന്നത്തെ വില. റെക്കോർഡ് നേട്ടത്തിനൊടുവിൽ സ്വർണ വില വ്യാഴാഴ്ച ഇടിഞ്ഞിരുന്നു. ഗ്രാമിന്  20 രൂപ കുറഞ്ഞ് 4590 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിനു കൂടിയത് 1840 രൂപയാണ്, ഒരു ഗ്രാമിനുയർന്നത് 230 രൂപയും. 

ഏപ്രിലിൽ പവന്  1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന്  കുറയുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ  ബോണ്ട് വരുമാന  മുന്നേറ്റം  ഇന്നലെ സ്വർണത്തെ തളർത്തി. 1880 ഡോളറിലെ ശക്തമായ പിന്തുണ  ഇന്ന് സ്വർണത്തിന് ലഭിച്ചേക്കും. കൺസ്യൂമർ സ്‌പെൻഡിങ്  ഡേറ്റ മുന്നേറ്റം ബോണ്ട്  യീൽഡിന്  അനുകൂലമായേക്കാം.1920 ഡോളറിന്  മുകളിൽ  സ്വർണം  ബുള്ളിഷ് ആണെന്നു വിദഗ്ദർ അഭിപ്രായപെട്ടു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com