പുതിയ ഐടി പോർട്ടൽ വന്നു, ഇനി റിട്ടേൺ തയാറാക്കൽ എളുപ്പമാകും

HIGHLIGHTS
  • പുതിയ പോർട്ടൽ പ്രവർത്തന സജ്ജമായി
Tax
SHARE

ആദായനികുതി അടയ്ക്കാനുള്ള പുതിയ പോർട്ടൽ ഇന്നലെ മുതൽ സജീവമായി. www.incometax.gov.in എന്നതാണ് പുതിയ പോർട്ടൽ. പൂർണമായി പ്രവർത്തനസജ്ജമാകാൻ ഏതാനും ദിവസമെടുക്കും. നികുതി അടയ്ക്കാനുള്ള സംവിധാനം ഈ മാസം 18 മുതലാണ് ഏർപ്പെടുത്തുക.

പുതിയ പോർട്ടലിലെ സംവിധാനങ്ങൾ

∙സ്വതന്ത്ര റിട്ടേൺ തയാറാക്കൽ സോഫ്റ്റ്‌വെയറും ഐടിആർ 1, 4 (ഓൺലൈൻ, ഓഫ്‌ലൈൻ), ഐടിആർ 2 (ഓഫ് ലൈൻ) ഫോമുകൾ പൂരിപ്പിക്കാനുള്ള സഹായ ചോദ്യങ്ങളുമുണ്ടാകും.

∙ഐടിആർ 3 മുതൽ 7 വരെയുള്ളവയ്ക്കു സംവിധാനങ്ങൾ പിന്നീട്.  

∙നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി വഴി നികുതി അടയ്ക്കാം.

∙നികുതിദായകന്റെ വ്യക്തിഗത വിവരങ്ങൾ നോക്കാതെ റിട്ടേണുകൾ വിലയിരുത്തി ഉടൻ റീഫണ്ട് ലഭ്യമാകുന്ന രീതിയിലാകും പ്രവർത്തനം.

∙നികുതിദായകനു ശമ്പളം സംബന്ധിച്ച വിവരങ്ങൾ, വരുമാന മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രൊഫൈൽ തയാറാക്കാം. റിട്ടേൺ നൽകുന്ന സമയത്ത് ഈ വിവരങ്ങൾ പ്രീഫില്ലിങ് ആയി ഫോമിൽ ഉൾപ്പെടുത്താം.

∙ഫോം പൂരിപ്പിക്കേണ്ട മാർഗങ്ങൾ, സംശയ നിവാരണം എന്നിവ മുഖപേജിൽത്തന്നെ ലഭ്യമാക്കും.

∙പാൻ–ആധാർ ബന്ധിപ്പിക്കാനുള്ള പേജിലേക്കുള്ള ലിങ്ക് ലഭ്യമാണ്.

∙നികുതി സംബന്ധമായ ഓർമപ്പെടുത്തലുകൾ പോർട്ടലിലുണ്ടാകും. റിട്ടേൺ നൽകിക്കഴിഞ്ഞാൽ അവശേഷിക്കുന്ന നടപടി ക്രമങ്ങൾ സന്ദേശങ്ങളായി ലഭിക്കും.

∙ മൊബൈൽ ആപ്പും 24 മണിക്കൂർ കോൾ സെന്ററും വൈകാതെ ആരംഭിക്കും.

∙റിട്ടേൺ വിവരങ്ങളും പുരോഗതിയും ഡാഷ്ബോർഡിൽ ലഭ്യമാകും.

∙ചാറ്റ് ബോട്ട്, എഫ്എക്യു, യൂസർ മാന്വലുകൾ, ഡെമോ വിഡിയോ എന്നിവയുമുണ്ടാകും.

English Summary : New Income Tax Portal Launched 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA