ADVERTISEMENT

തുടർച്ചയായി രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം വ്യാഴാഴ്ച സ്വർണത്തിന് വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമാണ് ഇന്നത്തെ  നിരക്ക്. ഗ്രാമിന് 4590 രൂപയിലും പവന് 36,720 രൂപയിലുമാണ്  ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. രാജ്യാന്തര വിപണിയിൽ ഇന്നലെ  അമേരിക്കൻ ബോണ്ട് വരുമാനം താഴ്ന്നിട്ടും സ്വർണത്തിനു മുന്നേറാനായില്ല. യു എസ് വിപണിയിലെ ഇന്നത്തെ പണപ്പെരുപ്പ കണക്കുകൾ ബോണ്ട്  വരുമാനത്തിൽ  മുന്നേറ്റം നൽകിയാൽ സ്വർണം വീണ്ടും പരുങ്ങലിലായേക്കാം. സ്വര്‍ണത്തിലെ  ഓരോ തിരുത്തലും അവസരമാണെന്ന്  വിദഗ്ധർ പറയുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com