ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. രണ്ട് ദിവസമായി ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വില ഇടിഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞു 4550 രൂപയും പവന് 200 രൂപ കുറഞ്ഞു 36,400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 4575 രൂപയിലും പവന് 36,600 രൂപയിലും ആണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ  36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4 ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.രാജ്യാന്തര വിപണിയിൽ അമേരിക്കൻ  ബോണ്ട് വരുമാനം താഴ്ന്നിട്ടു കൂടി കഴിഞ്ഞ വാരം 1900 ഡോളറിലെ  കടമ്പ കടക്കാനാവാഞ്ഞത്  സ്വർണത്തിന്  തിരുത്തൽ നൽകി. അതേസമയം ഫെഡ് നയപ്രഖ്യാപനത്തിൽ പ്രതീക്ഷ വെച്ച്  ഡോളർ  മുന്നേറുന്നതും സ്വർണത്തിന് വിനയായേക്കാം.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com