സ്വർണ വില മൂക്കുകുത്തി
Mail This Article
×
സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 4485 രൂപയും പവന് 35880 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 4535 രൂപയും പവന് 36,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന് ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപ ആയിരുന്നു.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.