ADVERTISEMENT

കോവിഡ് ചികിത്സക്കായി തൊഴിലുടമയിൽനിന്നോ, ഏതെങ്കിലും വ്യക്തിയിൽ നിന്നോ, ലഭിച്ചിട്ടുള്ള സാമ്പത്തിക സഹായത്തിനു ആദായ നികുതി ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. കോവിഡ്  മൂലം മരിച്ച നികുതിദായകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി  അവർക്കു ലഭിക്കുന്ന എക്സ് ഗ്രേഷ്യയ്ക്കും ആദായനികുതി ഇളവ് നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചു. തൊഴിലുടമയിൽനിന്നും ലഭിക്കുന്ന തുകക്ക് (പരിധിയില്ലാതെ) പൂർണമായും നികുതിയിളവ് ലഭിക്കും. മറ്റേതെങ്കിലും വ്യക്തിയിൽ നിന്നും ലഭിക്കുന്ന സഹായത്തിനു 10  ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. 

ആദ്യമായി വീടിനു വേണ്ടി നിക്ഷേപം നടത്തുന്നവർക്കുള്ള നികുതിയിളവ് ലഭിക്കുവാനുള്ള സമയപരിധി ജൂൺ 30നു പകരം മൂന്ന് മാസത്തിലധികം നീട്ടി.

നികുതി തർക്ക പരിഹാര പദ്ധതിയുടെ തുക അടക്കേണ്ട തിയതി ഓഗസ്റ്റ് 31 വരെ നീട്ടി. പാനും, ആധാറും ബന്ധിപ്പിക്കുവാനുള്ള അവസാനതീയതി സെപ്തംബർ 30 വരെ നീട്ടി. ഫോം 16 ൽ സമർപ്പിക്കേണ്ട ടിഡിഎസിന്റെ  സമയപരിധി ജൂലൈ 31 വരെയും നീട്ടി.

English Summary : Pan Aadhaar Linking Date Exteded

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com