സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു, രണ്ടു ദിവസത്തിനുശേഷം നേരിയ നേട്ടം
Mail This Article
×
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഗ്രാമിന് 4470 രൂപയും പവന് 35,760 രൂപയുമാണ് വെളളിയാഴ്ചത്തെ നിരക്ക്. ഗ്രാമിന് 4455 രൂപയിലും പവന് 35,640 രൂപയിലും ആണ് വ്യാഴാഴ്ച വ്യാപാരം അവസാനിച്ചത്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈയില്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് വരുമാനത്തിലെ കുറവ് തുടര്‍ന്നേക്കാമെന്ന പ്രതീക്ഷ സ്വര്‍ണത്തിന് അനുകൂലമാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.