ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ച് പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമാണ് തിങ്കളാഴ്ചത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണ വില മാറ്റമില്ലാതെ പവന് 35760 രൂപയിലും ഗ്രാമിനു  4470 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയാണ്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈയില്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കന്‍ ബോണ്ട് മുന്നേറ്റം സ്വര്‍ണത്തിന് കഴിഞ്ഞ വാരം മുന്നേറ്റം തടഞ്ഞെങ്കിലും ഈ ആഴ്ചയിലെ അമേരിക്കന്‍ ഡാറ്റകളുടെ കുത്തൊഴുക്കും ഫെഡ് ചെയര്‍മാന്റെ വാര്‍ത്താ സമ്മേളനവും സ്വര്‍ണത്തിന് അനുകൂലമായേക്കാം എന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com