അടിസ്ഥാന ശമ്പളത്തിനു പുറമേ ഏതെല്ലാം വരുമാനങ്ങൾ നികുതിപരിധിയിൽ വരും?

HIGHLIGHTS
  • ഇളവുകൾ കഴിഞ്ഞുള്ള അലവൻസ് തുക മാത്രമേ ഉൾപ്പെടുത്തൂ
TAX1
SHARE

ശമ്പള വർധനവ് നടപ്പിലാകുന്നതോടെ ലാസ്റ്റ് ഗ്രേഡുകാരും ആദായനികുതി പരിധിയിലേക്ക് വരുമെന്നറിയുന്നു. ഈ സാഹചര്യത്തിൽ അടിസ്ഥാന ശമ്പളത്തിനു പുറമേ ഏതെല്ലാം വരുമാനങ്ങളാണ് നികുതി പരിധിയിൽ വരുന്നത്?

നികുതിവിധേയ മൊത്തവരുമാനം 5 ലക്ഷം രൂപയ്ക്കു മുകളിൽ വ്യക്തികളായ നികുതിദായകർക്കു സ്ലാബ് റേറ്റ് പ്രകാരമുള്ള നികുതിബാധ്യത ഉണ്ട്. വകുപ്പ് 87A പ്രകാരമുള്ള റിബേറ്റ് ലഭ്യമായതിനാൽ 2,50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള സ്ലാബിന്മേൽ നികുതിബാധ്യത വരില്ല. 60ഉം 80ഉം വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്കു ബാധകമായ അടിസ്‌ഥാന കിഴിവ് യഥാക്രമം 3 ലക്ഷവും 5 ലക്ഷവും രൂപയാണ്. ശമ്പളവരുമാനത്തിൽ ഉള്ള വർധനവ് മൂലം നികുതിവിധേയ മൊത്തവരുമാനം 5 ലക്ഷം രൂപയിൽ കവിയുന്നവർക്ക് നികുതി ബാധ്യത ഉണ്ട്.

ഇതിനായി അടിസ്‌ഥാന ശമ്പളം കൂടാതെ ഡിയർനസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, ലീവ് ട്രാവൽ അലവൻസ് തുടങ്ങിയ പേരുകളിൽ തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന അലവൻസുകളും ശമ്പളവരുമാനമായി കണക്കാക്കേണ്ടതുണ്ട്. നിശ്ചിത പരിധികൾക്കു വിധേയമായി പല അലവൻസുകൾക്കും ആദായനികുതി നിയമത്തിലെ പല വകുപ്പുകൾ പ്രകാരം ഇളവുകൾ അനുവദനീയമാണ്. ഇളവുകൾ കഴിഞ്ഞുള്ള അലവൻസ് തുകകൾ മാത്രമേ നികുതി ചുമത്തേണ്ട ശമ്പളവരുമാനത്തിന്‍റെ കൂടെ ഉൾപ്പെടുത്തേണ്ടതുള്ളൂ.

English Summary : Salary Hike and Income Tax Return Details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA