പലിശ കുറഞ്ഞുവോ? പരിഗണിക്കാം, കോർപ്പറേറ്റ് ബോണ്ടുകൾ

HIGHLIGHTS
  • ആകർഷകമായ പലിശ നിരക്കാണ് കോർപ്പറേറ്റ് ബോണ്ടുകളുടെ പ്രത്യേകത
indian-currency-2
SHARE

റിസ്ക് ഇല്ലെങ്കിലും ബാങ്ക് നിക്ഷേപങ്ങൾക്കു നേട്ടം വളരെ കുറവാണ്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ വളരെ കുറവാണെന്നത് തന്നെ കാരണം. അതുകൊണ്ടു ഇപ്പോഴത്തെ പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ എഫ്ഡി നിക്ഷേപകർക്കു കാര്യമായ മെച്ചമില്ല. ഇവിടെ പരിഗണിക്കാവുന്ന നല്ലൊരു നിക്ഷേപ മാർഗമാണ് കോർപ്പറേറ്റ് ബോണ്ടുകൾ.  

എന്താണ് കോർപ്പറേറ്റ് ബോണ്ടുകൾ?

ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താലും കോർപ്പറേറ്റ് സ്ഥാപനങ്ങൾ കൂടുതൽ മുലധനത്തിനായി നേരിട്ടു ജനങ്ങളിൽനിന്നു ഫണ്ട് സ്വീകരിക്കുന്നതിനായി ബോണ്ടുകൾ ഇറക്കും. ഈ ബോണ്ടുകളെയാണ് കോർപ്പറേറ്റ് ബോണ്ടുകൾ എന്നു വിളിക്കുന്നത്. അതായത് കമ്പനിയുടെ പ്രവർത്തനത്തിനായി ജനങ്ങൾ പണം കടം കൊടുക്കുന്നു. കാലാവധി പൂർത്തിയാകുമ്പോൾ മുതലിനൊപ്പം കമ്പനി നിശ്ചിത തുക പലിശയായി നിശ്ചിത കാലയളവിലേക്ക് നൽകുന്നു. കൂപ്പൺ റേറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഉദാഹരണത്തിന് സ്ഥിര നിക്ഷേപങ്ങൾക്കു 6.5 % പലിശ ലഭിക്കുമ്പോൾ കോർപ്പറേറ്റ് ബോണ്ടുകൾക്ക് 9 ശതമാനത്തിൽ കൂടുതൽ ലഭിക്കും. ബാങ്കുകളിൽനിന്നു വായ്പ എടുക്കുമ്പോൾ കമ്പനികൾക്ക് ഇതിൽ കൂടുതൽ പലിശ ഇനത്തിൽ നൽകേണ്ടിവരും. അതുകൊണ്ടുകൂടിയാണ് അവർ ബോണ്ട് ഇഷ്യൂ ചെയ്യുന്നത്.

റിസ്ക്

കോർപ്പറേറ്റ് ബോണ്ടുകൾ സർക്കാർ ബോണ്ടുകളെക്കാൾ റിസ്ക് കൂടുതലാണ്. കോർപ്പറേറ്റ് ബോണ്ടുകൾ നിക്ഷേപത്തിൽനിന്നു പ്രവർത്തിച്ചു ലാഭം ഉണ്ടായെങ്കിൽ മാത്രമേ വിജയിക്കൂ. എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ബോണ്ട് ഇഷ്യൂ ചെയ്തവർക്ക് കൃത്യമായി പലിശയോ മുതലോ നൽകാൻ കഴിയാതെ വരാം. പലിശ നിരക്ക് കുറയുന്നതനുസരിച്ച് ബോണ്ടിന്റെ മാർക്കറ്റ് വാല്യൂ കൂടും. ദീർഘകാല വായ്പകൾക്കാണ് കോർപ്പറേറ്റുകൾ ബോണ്ട് ഇഷ്യൂ ചെയ്യുക. നിശ്ചിത വർഷത്തിനു ശേഷം വേണമെങ്കിൽ കമ്പനിയുടെ ഓഹരി ആക്കി മാറ്റാം. ബോണ്ട് ഇറക്കുന്ന എല്ലാ കമ്പനികളും സ്റ്റോക്ക് എക്സ്ചേയ്ഞ്ചിൽ ലിസ്റ്റ് ചെയ്തതാകണമെന്നില്ല.

English Summary : Know more About Corporate Bonds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA