ചിങ്ങമാസത്തിലിപ്പോൾ സ്വർണം വാങ്ങണോ?

INDIA-GOLD/
SHARE

ചിങ്ങമാസത്തിൽ  സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇനിയും വിലക്കുറവിനായി കാത്തിരിക്കണോ? ബോണസ് ഉൾപ്പെടെയുള്ള ഓണക്കാല ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ തരി പൊന്നെങ്കിലും വാങ്ങി സൂക്ഷിക്കുക മലയാളിയുടെ ശീലമാണ്, ചിങ്ങത്തിൽ വിവാഹ സീസൺ ആരംഭിക്കുന്നതിനാലും സ്വർണ വിപണി സജീവമാകും. തൊട്ടാൽ പൊള്ളുന്ന വിലയിൽ നിന്നും അൽപ്പം ആശ്വാസം ഇത്തവണ സ്വർണത്തിന് ഉണ്ടെന്നുള്ളത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് അനുകൂലമാണ്. വിലയിൽ കാര്യമായ ഇടിവ് പ്രകടമായ ഈ സാഹചര്യത്തിൽ ആഭരണങ്ങൾ വാങ്ങാൻ മാത്രമല്ല സ്വർണത്തിൽ നിക്ഷേപിക്കാനും പറ്റിയ സമയം ആണ്.

ഇപ്പോൾ വാങ്ങുന്നത് ഉചിതം

രാജ്യാന്തര വിലയാണ് സംസ്ഥാനത്തെ സ്വർണ്ണവില നിശ്ചയിക്കുന്നത്. അതുകൊണ്ട് വരും ദിവസങ്ങളിൽ സ്വർണ്ണ വിലയുടെ കാര്യത്തിൽ ഒരു കണക്കെടുപ്പ് സാധ്യമല്ല. വില കുറയുന്ന  അവസരം മുതലെടുത്തു സ്വർണം ഇപ്പോൾ വാങ്ങുന്നതാണ് ഉചിതമാണെന്ന് വ്യാപാരികൾ പറയുന്നു. വില കുറഞ്ഞിരിക്കുന്ന സമയത്ത് സ്വർണം മുൻകൂർ ബുക്ക്‌ ചെയ്യുവാനുള്ള സൗകര്യവും, പണിക്കൂലിയിൽ ഇളവ് പോലെയുള്ള ഓണം ഓഫറുകളും ജ്വല്ലറികളൊരുക്കിയിട്ടുണ്ട്. ആഭരണം വാങ്ങുന്നവർക്ക് ഇതും പ്രയോജനപ്പെടുത്താവുന്നതാണ്.

ഉയർന്ന നിലയിൽ നിന്നും താഴേയ്ക്ക്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണ്ണം എത്തിയതിന്റെ വാർഷികത്തിൽ സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്.ചിങ്ങം ഒന്നായ ഇന്ന് പവന് 35360 രൂപയാണ്, അതായത് പവന് 6642 രൂപയുടെ കുറവാണ് ഒരു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 3 ദിവസങ്ങളായി സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് പവന് 160 രൂപ ഉയർന്നിരുന്നു

ഒാഹരി മുന്നേറ്റം വില്ലൻ

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. ഒപ്പം അമേരിക്കയും ഇന്ത്യയുമുൾപ്പടെയുള്ള രാജ്യങ്ങളിൽ ഒാഹരി വിപണി മുന്നേറ്റം തുടരുന്നതും സ്വർണത്തിന് തിരിച്ചടിയാകുന്നു. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലെ സ്വർണത്തിലും ഇപ്പോൾ പ്രതിഫലിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങളിലായി സ്വർണ വിലയിൽ  6% ആണ് ഇടിവുണ്ടായത്. വിലയിടിയുമ്പോൾ നിക്ഷേപമെന്ന നിലയിൽ  സ്വർണ്ണത്തിൽ നല്ല വാങ്ങലുകളാണ് നടക്കുന്നതും. ഓഹരി വിപണിയിൽ നിക്ഷേപം റിസ്ക് നിറഞ്ഞതിനാൽ നിക്ഷേപകർക്ക് സ്വർണ്ണ ഇടിഎഫ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന പ്രവണതയുമേറുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

English Summary: Is Onam an Ideal Time for Gold Buying?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA