ADVERTISEMENT

സംസ്ഥാനത്ത് ചൊവാഴ്ച സ്വർണവില വർദ്ധിച്ചു. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 4,445 രൂപയും പവന് 160 രൂപ വർദ്ധിച്ചു 35,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചു. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു.രാജ്യാന്തര വിപണിയിൽ ചൊവാഴ്ച സ്വർണ വില താഴ്ന്നു. സ്പോട്ട് ഗോൾഡ് ഔൺസിന് 1,801.78 ഡോളറായി. പ്രതീക്ഷിച്ചത് പോലെ 1800 ഡോളർ നേട്ടം സ്വന്തമാക്കിയ സ്വർണത്തിന്റെ അടുത്ത ലക്‌ഷ്യം 1830 ഡോളറാണ്. ലാഭമെടുക്കലിനും സാധ്യതയേറെയാണ് എന്ന് വിദഗ്ധർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com