ADVERTISEMENT

ശതകോടീശ്വരന്‍മാരുടെ ക്ലബില്‍ ഇടംപിടിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ഫാമിലി ബിസിനസ് എന്ന പുതിയൊരു സാമ്പത്തിക സേവന മേഖല കൂടി കേരളത്തില്‍ ചുവടുറപ്പിക്കുന്നു. അതിസമ്പന്നരായ വ്യക്തികളുടേയോ കുടുംബങ്ങളുടേയോ  സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും ഉടമസ്ഥരുടെ ജീവിതശൈലിക്കിണങ്ങും വിധം അവ പരിപാലിക്കുന്നതിനുമുള്ള സംവിധാനമാണ് ഫാമിലി ഓഫീസുകള്‍.  

സമ്പന്നര്‍ക്കാവശ്യമായ സേവനങ്ങൾ

ഫാമിലി ഓഫീസുകള്‍ക്ക് ഇന്ന് ഇന്ത്യയില്‍ വലിയ പ്രചാരമുണ്ട്. ബില്ലുകള്‍ അടയ്ക്കുന്ന ചെറുകിട സേവന പ്രവര്‍ത്തനങ്ങള്‍ മുതല്‍ മൂലധന നിക്ഷേപം, വിവിധ ആസ്തി  പോര്‍ട്ഫോളിയോകളുടെ കൈകകാര്യം  തുടങ്ങിയ സങ്കീര്‍ണമായ ഇടപാടുകളും പെടുന്നു. വന്‍കിട സമ്പന്ന കുടുംബങ്ങളുടെ സ്വത്തു കൈകാര്യം മാത്രമല്ല ഫാമിലി ഓഫീസുകള്‍ നിര്‍വഹിക്കുന്നത്.  നിക്ഷേപ ആസൂത്രണം, കുടുംബ ഭരണം, പിന്തുടര്‍ച്ചാവകാശത്തിന്റെ ആസൂത്രണം, പോര്‍ട്ഫോളിയോ കൈകകാര്യം, ഭൂസ്വത്തിന്റെ ആസൂത്രണവും ഭരണവും, നികുതി ആസൂത്രണം, സൂക്ഷിപ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ സഹായവും പിന്തുണയും നല്‍കുന്നു.

സിങ്കിള്‍ ഫാമിലി ഓഫീസ്

100 കോടിയോ അതിനു മുകളിലോ നിക്ഷേപിക്കാവുന്ന ആസ്തികളുള്ളവര്‍ക്കാണ് സാധാരണ ഗതിയില്‍ ഫാമിലി ഓഫീസുകള്‍ പ്രയോജനപ്പെടുക. പൊതുവായി പറഞ്ഞാല്‍ 7000 കോടിയോ അതിലേറെയോ ആസ്തിയുള്ളവര്‍ സ്വന്തം ആവശ്യത്തിനുമാത്രമായി സിങ്കിള്‍ ഫാമിലി ഓഫീസ് (എസ് എഫ് ഒ) സ്ഥാപിക്കാറുമുണ്ട്. പരമ്പരാഗതമായ ഫാമിലി ഓഫീസ് സംവിധാനത്തെ  ആശ്രയിക്കാനാണ് ഇന്ത്യയിലെ അതി സമ്പന്നർ താൽപ്പര്യപ്പെടുന്നത്

കാലത്തിനൊപ്പം ചുവട് വെച്ച്

ഇക്കൂട്ടരുടെ നിക്ഷേപ തന്ത്രങ്ങളുടെ ആസൂത്രണമാണ് ഫാമിലി ഓഫീസുകളുടെ ചുമതല. ഫാമിലി ഓഫീസുകള്‍ ഇക്വിറ്റിയിലും കടപ്പത്രങ്ങളിലുമാണ് ആദ്യമൊക്കെ നിക്ഷേപിച്ചിരുന്നത്. ഇവ ഇന്നും പോര്‍ട്ഫോളിയോയുടെ പ്രധാനഭാഗമാണെങ്കിലും പ്രൈവറ്റ് ഇക്വിറ്റി, ഹെഡ്ജ് ഫണ്ട്, വെഞ്ച്വര്‍ കാപിറ്റല്‍ തുടങ്ങിയ  ആസ്തികളിലേക്കും ഇപ്പോള്‍ ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്.  ഐപിഒ ക്കുമുമ്പുള്ള ഫണ്ടുകള്‍ തുടങ്ങിയവയിലും താല്‍പര്യം വര്‍ധിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ ഫാമിലി ഓഫീസുകളുടെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ ആസ്തികളിലൊന്നാണ്. നിര്‍മ്മിത ബുദ്ധി പോലുള്ള നവസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചുകൊണ്ട് പരമ്പരാഗത കുടുംബങ്ങള്‍ കാലത്തിനൊത്ത് നീങ്ങുകയാണ്. ഇന്ത്യയുടെ കോര്‍പറേറ്റ് സംസ്‌കാരത്തില്‍ നാടകീയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍  പ്രാദേശിക ഭീമന്മാരുടെ സ്വകാര്യ സ്വത്തുക്കള്‍ സംരക്ഷിക്കാനും പുതുകാല സാമ്പത്തിക സംരംഭങ്ങളില്‍ പണം നിക്ഷേപിച്ച് കാലത്തിനൊപ്പം നില്‍ക്കാനും ഫാമിലി ഓഫീസുകള്‍ അവരെ സഹായിക്കുന്നു. 

ലേഖകൻ വാട്ടര്‍ഫീല്‍ഡ് അഡൈ്വസേഴ്സിന്റെ വൈസ് പ്രസിഡന്റും കേരള മേധാവിയുമാണ്

English Summary : Know More about Family Office

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com