ADVERTISEMENT

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ വർഷം മരവിപ്പിച്ച ക്ഷാമബത്തയും ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയും  സെപ്റ്റംബറിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതലായി കൈയിലെത്തുന്ന പണം കരുതലോടെ വിനിയോഗിക്കാൻ ശ്രദ്ധിക്കണം.

വേണം ഒരു എമർജൻസി ഫണ്ട്

രാജ്യം കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങി നിൽക്കുന്ന പശ്ചാത്തലത്തിൽ എല്ലാ കുടുംബങ്ങളിലും തീർച്ചയായും ഒരു എമർജൻസി ഫണ്ട് ഉണ്ടായിരിക്കണം. അസുഖം പിടിപെട്ടാൽ ഉണ്ടാകുന്ന ഭാരിച്ച ചികിത്സാ ചെലവുകളും ജോലി നഷ്ടം മൂലം ഉണ്ടാകുന്ന സാമ്പത്തിക ന്യൂനതയും താങ്ങാൻ എമർജൻസി ഫണ്ട് ഉപകരിക്കും.

∙എങ്ങനെ സ്വരൂപിക്കും?

പ്രതിമാസ ശമ്പളത്തിൽ ലഭിക്കുന്ന അധിക തുക ഉപയോഗിച്ച് ഏതെങ്കിലും ഒരു ബാങ്കിൽ 1-2 വർഷത്തേക്ക് ഒരു റെക്കറിങ് നിക്ഷേപം ആരംഭിക്കുക. മിക്ക സഹകരണ ബാങ്കുകളും ആർഡി നിക്ഷേപത്തിന് 7 മുതൽ 8 ശതമാനം വരെ പലിശ നൽകുന്നുണ്ട് .കാലാവധി പൂർത്തിയായാൽ ലഭിക്കുന്ന തുക സേവിങ്സ് അക്കൗണ്ടില്‍ നിക്ഷേപിച്ച് എമർജൻസി ഫണ്ട് സ്വരൂപിക്കാം .

∙ആരോഗ്യ ഇൻഷുറൻസ്

കോവിഡ് ഭീതി വിട്ടകലാത്ത പശ്ചാത്തലത്തിൽ കുടുംബത്തിൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി കൂടിയേ തീരൂ. കുടിശികയായി ലഭിക്കുന്ന തുക കൊണ്ട് ഒരു ഫാമിലി ഫ്ലോട്ടർ പോളിസി എടുക്കാം. ജനപ്രിയ ആരോഗ്യ ഇൻഷൂറൻസ് പോളിസി- ആരോഗ്യ സഞ്ജീവനി - കുറഞ്ഞ പ്രീമിയത്തിൽ എല്ലാ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും.

∙ആദായ നികുതി ഇളവിനായി

ശമ്പള വർദ്ധനയ്ക്കനുസരിച്ച് അടയ്ക്കേണ്ട ആദായ നികുതിയിലും വർദ്ധനവ് ഉണ്ടാകും. ആദായ നികുതി ഇളവിനു വേണ്ടി നിക്ഷേപം നടത്താനും ശമ്പള വർദ്ധനവ്  പ്രയോജനപ്പെടുത്താം. 80C ഇളവിനായി ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം .നാഷണൽ പെൻഷൻ സിസ്റ്റം (NPS ) പോലുള്ള ദീർഘകാല നിക്ഷേപ പദ്ധതികൾ ആരംഭിക്കുകയും ചെയ്യാം .എൻ പി എസ് നിക്ഷേപത്തിന് 80C ക്ക് അപ്പുറം 50,000 രൂപയുടെ അധിക ഇളവ് ലഭിക്കും

English Summary: Do these Things to Invest Hiked Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com