ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. രണ്ട് ദിവസമായി ഇടിഞ്ഞു നിന്ന വിലയാണ് വെള്ളിയാഴ്ച ഉയർന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നു ഗ്രാമിന് 4,440  രൂപയും പവന് 35,520 രൂപയും ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണം ഗ്രാമിന്  4,420 രൂപയിലും  പവന് 35,360 രൂപയിലും ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് ദിവസം കൊണ്ട് പവന് 200 രൂപ കുറഞ്ഞിരുന്നു.

സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36,000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10,11 തീയതികളിൽ ആണ്. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്. ആഗസ്റ്റ് 14 മുതൽ സ്വർണ വില തുടർച്ചയായി ഗ്രാമിന് 4400 – 4440 രൂപ എന്ന നിരക്കിൽ ചാഞ്ചാടി കൊണ്ടിരിക്കുകയാണ്. ഓണനാളുകളിൽ തുടർന്ന വിലയിലെ ഈ കനത്ത ചാഞ്ചാട്ടം സംസ്ഥാനത്തെ സ്വർണ വ്യാപാരംഗത്തും അനിശ്ചിതത്വത്തിന് വഴിയൊരുക്കുന്നുണ്ട്. ഇപ്പോൾ വാങ്ങണോ അതോ നീട്ടിവെക്കണോ എന്ന ആശങ്കയെ തുടർന്ന് വാങ്ങൽ തീരുമാനം പലരും വൈകിപ്പിക്കുന്നതാണ് കാരണം

രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ മാറ്റമില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,793.68 ഡോളറിലെത്തി. ഓഹരി വിപണിയിൽ  ആശങ്ക പടരുന്നതും, ഇന്നലെ  ബോണ്ട് വരുമാനത്തിലെ  തിരുത്തലും സ്വർണത്തിന് നേരിയ മുന്നേറ്റം നൽകി. ഇന്ന്  ജെറോം പവൽ ബോണ്ട് വാങ്ങൽ  കുറയ്ക്കുമെന്ന  പ്രസ്താവന  നടത്തിയേക്കാമെന്ന  ധാരണ സ്വർണത്തിന്  മുന്നേറ്റം  നൽകിയേക്കും.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com