ADVERTISEMENT

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അന്തിമ തീയതി ലംഘിക്കുന്നവര്‍ ഇനി മുതല്‍ പകുതി തുക പിഴ നല്‍കിയാല്‍ മതി. .മാറ്റി വയ്ക്കപ്പെട്ട മുന്‍ വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് 5,000 രൂപയാണ് ഇനി പിഴ ഒടുക്കേണ്ടത്. നേരത്തെ ഇത് 10.000 രൂപയായിരുന്നു.  2020-21 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അന്തിമ തീയതി ഈ മാസം 30 ആണ്. സാധാരണ ഇത് ജൂലായ് 31 ആയിരുന്നുവെങ്കിലും കോവിഡിനെ തുടര്‍ന്ന് അന്തിമ തീയതി നീട്ടുകയായിരുന്നു. 2021 ലെ ബജറ്റില്‍ ഓഡിറ്റ് വേണ്ടാത്ത വ്യക്തിഗത ആദായ നികുതി റിട്ടേണ്‍് സമര്‍പ്പിക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി സമയ പരിധി മൂന്ന് മാസമായി കുറച്ചിരുന്നു. ഐ ടി ആര്‍ ഫയലിങിനുള്ള പരമാവധി സമയപരിധി കുറച്ചതിനാല്‍ പിഴ നിലവിലുണ്ടായിരുന്ന 10,000 ത്തില്‍ നിന്നും  5,000 രൂപയാക്കി കുറവ് വരുത്തുകയായിരുന്നു.

നേരത്തെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെ 10,000 രൂപ പിഴ നല്‍കി റിട്ടേണ്‍ സമര്‍പ്പിക്കാമായിരുന്നു. ഇൗ വര്‍ഷം മുതല്‍ ഇത് മൂന്ന് മാസം കുറച്ച് ഡിസംബര്‍ 31 വരെയാക്കി. അതായത് 2020-21 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ 5,000 രൂപ പിഴയോടെ ഡിസംബര്‍ 31 വരെ അടയ്ക്കാം. ( കോവിഡിനെ തുടര്‍ന്ന് ഇത് 2022 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്). അതേസമയം അഞ്ച് ലക്ഷത്തില്‍ കൂടാത്ത വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്ക് 1,000 രൂപ പിഴയൊടുക്കി 2022 ജനുവരി 31 വരെ റിട്ടേണ്‍ നല്‍കാം.

English Summary : Income Tax Return Penalty Reduced to Half

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com