ADVERTISEMENT

എങ്ങനെയും പണമുണ്ടാക്കണം ധനവാനാകണം.. ഇങ്ങനെ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. പെട്ടെന്ന് പണക്കാരനാകാൻ കുറുക്കുവഴികളില്ല.. നേരായ മാർഗത്തിലൂടെ പണമുണ്ടാക്കി മനസമാധാനത്തോടെ ജീവിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ശീലിക്കുക.

40 പ്ലസ് ഫോർമുല പരിശീലിക്കുക

ലോകത്തിലെ അതിസമ്പന്നരുടെ കാര്യമെടുക്കുക. ഇവർ ദിവസത്തിൽ 18 - 20 മണിക്കൂർ വരെ ജോലി ചെയ്യും. ടെസ് ല കാറുകളുടെ ഉടമ ഇലോൺ മസ്ക് ഒരു ദിവസം 22 മണിക്കൂർ വരെ ജോലി ചെയ്യാറുണ്ട്. ഫാഷൻ സാമ്രാട്ടായ ബെർണാഡ് ആർനോൾട് രാവിലെ 8 മണിക്ക് ഓഫീസിലെത്തിയാൽ രാത്രി 11നാണ് ഇറങ്ങുക എന്നു പറയുന്നു. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഇവരെല്ലാം ശതകോടീശ്വരന്മാരായത്.

എന്താണ് 40 പ്ലസ് ഫോർമുല?

ആഴ്ചയിൽ 40 മണിക്കൂർ ആണ് ഒരു മനുഷ്യൻ്റെ ശരാശരി ജോലി സമയം. ആഴ്ചതോറുമോ മാസത്തിലോ കിട്ടുന്ന ശമ്പളം കൊണ്ട് കഷ്ടിച്ച് ഞെരുങ്ങി ജീവിക്കാം. അത്രയേ പറ്റൂ. മിച്ചം വയ്ക്കാൻ ഒന്നും കാണില്ല. എന്നാൽ ഈ 40 മണിക്കൂറിൽ കൂടുതലായി എത്ര മണിക്കൂർ കൂടി ഒരാഴ്ച നിങ്ങൾക്ക് ജോലി ചെയ്യാൻ പറ്റും എന്ന് നോക്കുക. ഉറക്കവും വിശ്രമവും ഉല്ലാസവും എല്ലാം കഴിഞ്ഞ് ബാക്കി വരുന്ന എത്ര മണിക്കൂറുകൾ കൂടി ജോലി ചെയ്യാൻ പറ്റും എന്ന് കണക്കാക്കുക. 40 മണിക്കൂറിൽ കൂടുതലായി ചെയ്യുന്ന ഓരോ മണിക്കൂറിനും കിട്ടുന്ന വേതനം മിച്ചം വയ്ക്കുക. ഇത് നല്ല മൂല്യവർധന കിട്ടുന്ന മാർഗങ്ങളിൽ നിക്ഷേപിക്കുന്ന ശീലവും തുടങ്ങണം. ഇങ്ങനെ ഒരു അഞ്ചു വർഷം അധിക മണിക്കൂർ ജോലി ചെയ്തു കിട്ടുന്ന വേതനം നിക്ഷേപിച്ചു നോക്കു.. ആറാം വർഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ അൽഭുതപ്പെടും. 

കഠിനാധ്വാനത്തിനു ബദലായി മറ്റൊന്നുമില്ല 

അമേരിക്കയിലെ കണക്കു നോക്കാം. അവിടത്തെ മില്യനെയർമാരിൽ നടത്തിയ സർവേ പറയുന്നത് ആഴ്ചയിൽ ശരാശരി 59 മണിക്കൂർ ഒരാൾ ജോലി ചെയ്യുന്നുണ്ട് എന്നാണ്. ആരംഭ ഘട്ടത്തിൽ ഇവർ 70-80 മണിക്കൂർ വരെ ജോലി ചെയ്യുമായിരുന്നു. ആഴ്ചയിൽ അഞ്ചു ദിവസം ജോലി എന്നതു മാറ്റി വച്ച് ആറും ഏഴും ദിവസം അവധി പോലും എടുക്കാതെ ജോലി ചെയ്യും. 

smiling-woman-happy-rain

ചെയ്യുന്ന കാര്യത്തെ കുറിച്ച് സമഗ്രമായ അറിവ്

പ്രവർത്തിക്കുന്ന മേഖലയെ കുറിച്ച് സമഗ്രമായ അറിവ് തുടർച്ചയായി നേടിക്കൊണ്ടിരിക്കണം. അപ്പോൾ അതനുസരിച്ച് നിങ്ങൾക്ക് സ്വയം മെച്ചപ്പെടുത്തുവാൻ കഴിയും. ഇൻ്റർനെറ്റും സ്മാർട്ട് ഫോണും തൽസമയം അറിവു നേടാൻ സഹായിക്കുന്ന ഉപാധികളാണല്ലോ. എല്ലാം കോളജിൽ പഠിച്ചതാണ്, ഇനി ഒന്നും അറിയാനില്ല എന്ന തോന്നൽ ഉപേക്ഷിക്കുക. പുതിയ അറിവ് ശേഖരിക്കുന്നതിന് മനസ് തുറന്നു വയ്ക്കുക. നിങ്ങൾ ഏതു മേഖലയിലാണെങ്കിലും ശരി ഇന്നു മുതൽ ഒരു വിദ്യാർത്ഥിയാവുക. 

ശരീരത്തിലെ മസിലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ ശക്തി പ്രയോഗിക്കുമ്പോഴാണ് അത് വികസിക്കുക. ജിമ്മിൽ പോയി ശരീര സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നവർ ഉണ്ട്. ശരീരത്തിന്റെ ഫിറ്റ്നെസ് പോലെ മനസിനുമുണ്ട് ഫിറ്റ്നെസ്. മനസിന്റെ മസിലുകളും വികസിപ്പിക്കണം. ഇതിനുള്ള മാർഗമാണ് വായന. അറിവു വർധിക്കുന്തോറും ആത്മവിശ്വാസവും കൂടും. അറിവ് കൂടുന്തോറും സ്വയം മികച്ചതാകാനുള്ള ആഗ്രഹവും കൂടും. 

ഇതു ചെയ്താൽ ഫലം അവിശ്വസനീയം 

1. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തെ പറ്റിയോ ചെയ്യുന്ന മേഖലയെ പറ്റിയോ ഉള്ള പുസ്തകങ്ങൾ കണ്ടെത്തി ദിവസവും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വായിക്കുക. ശരീരത്തിനു വ്യായാമം പോലെയാണ് മനസിന് വായന. അങ്ങനെ ആഴ്ചയിൽ ഒരു പുസ്തകമെങ്കിലും വായിക്കുക. അപ്പോൾ ഒരു വർഷം 50 പുസ്തകങ്ങൾ വായിക്കുന്നു. പത്തു വർഷം കൊണ്ട് 500 പുസ്തകം വായിച്ചു കഴിയും. ഇത്തരത്തിൽ ഒരു വായനാശീലം വളർത്തിയാൽ നിങ്ങളുടെ ജീവിതത്തിൽ അവിശ്വസനീയമായ ഫലങ്ങൾ ഉണ്ടാകും.

2. യാത്ര ചെയ്യുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ  ഓഡിയോ ബുക്കുകൾ കേൾക്കുക. യാത്രക്കൊരുങ്ങുമ്പോഴേ ഇഷ്ടപ്പെട്ട, അറിവു പകരുന്ന ഓഡിയോ പ്രോഗ്രാമുകൾ കരുതണം. ഓഡിയോ ലേണിങിനു വൻ ചലനങ്ങൾ മനസ്സിൽ ഉണ്ടാക്കാൻ പറ്റും. യാത്രയിലെ സമയം അലസമായി ചിന്തിച്ചും ഉറങ്ങിയും കളയാതെ ഓഡിയോ ലേണിങ് ശീലമാക്കുക. അങ്ങനെ യാത്രയിലൂടെ കിടിലൻ ആശയങ്ങൾ ജനിക്കാൻ വഴിതെളിയും. 

3. കിട്ടാവുന്ന സെമിനാറുകളിലും ട്രെയിനിങ് പരിപാടികളിലും പങ്കെടുത്ത് പ്രായോഗിക ജ്ഞാനം കൂടി വർധിപ്പിക്കുക. അതാത് മേഖലകളെ പറ്റിയുള്ള ഏറ്റവും പുതിയ അറിവ് കരസ്ഥമാക്കാൻ ഇതു സഹായിക്കും. 

സാധാരണ രീതിയിൽ പത്തു വർഷം കൊണ്ട് നേടുന്നത്  ഇക്കാര്യങ്ങൾ ശീലമാക്കിയാൽ ഒരു വർഷം കൊണ്ട് തന്നെ നേടാൻ പറ്റും എന്ന് വിജയികൾ സാക്ഷ്യപ്പെടുത്തുന്നു. ഏതു പ്രതിബന്ധങ്ങളും മറികടക്കാം, എന്തു പ്രശ്നം വന്നാലും പരിഹരിക്കും, എനിക്കു നേടാൻ കഴിയാത്തതായി ഒന്നുമില്ല ... ഇതായിരിക്കണം എപ്പോഴും മനസിൽ.

English Summary : Learn These Techniques to become Crorepati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com